environmental News

ലവ് പ്ലാസ്റ്റിക് 2 .0 അധ്യാപക ശില്പശാല

കൊല്ലം: വ്യാപകമായ ബോധവൽക്കരണത്തിലൂടെയേ പ്ലാസ്റ്റിക് വിപത്തിനെ നേരിടാനാകു എന്ന് ജില്ലാപഞ്ചായത്  സെക്രട്ടറി ബിനുവാഹിദ്‌ പറഞ്ഞു.      മാതുഭൂമി - ഈസ്റ്റേൺ ലവ് പ്ലാസ്റ്റിവ് പദ്ധതിയുടെ ഭാഗമായ ജില്ലാതല അധ്യാപക ശില്പശാല ഉൽഘടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിവിധ  സ്കൂളുകളിൽ നിന്നും അധ്യാപകർ പരുപാടിയിൽ പങ്കുചേർന്നു. അമിതമായ പ്രകൃതിചൂഷണം ഒഴിവാക്കണമെങ്കിൽ പ്ലാസ്റ്റിക്കിനൊപ്പം ജീവിച്ചുകൊണ്ട് അതിനെ പ്രയോജനപ്പെടുത്താനാണ് ശ്രമിക്കേണ്ടത്. ഇവിടെയാണ് ലവ് പ്ലാസ്റ്റിക് എന്ന മാതൃഭൂമിയുടെ സമാനതകളില്ലാത്ത സംരഭം പ്രശസ്തമാകുന്നത് . COVID  വന്നതോടെയാണ് നാടിനെ പ്ലാസ്റ്റിക് വിമുക്തമാക്കാനുള്ള ശ്രമങ്ങൾ തടസ്സപ്പെട്ടത്. സർക്കാർ ഇപ്പൊൾ പ്ലാസ്റ്റിക്കിനെതിരേ ശക്തമായ നടപടികൾ പുനരാരംഭിച്ചിട്ടുണ്ട്. മാലിന്യം ശേഖരിക്കുന്ന ഹരിതകർണമസേനക്ക് യൂസർ ഫീ നൽകേണ്ടത് നിർബന്ധമാക്കി. മാലിന്യം വലിച്ചെറിയുന്നതിന് പിഴയ്മ് ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ നിയമ നടപടികൾ കൊണ്ടുമാത്രം പരിഹരിക്കാവുന്നതെയല്ല പ്ലാസ്റ്റിക്കിന്റെ പ്രശ്‍നം. ഭൂമിയെ ക്ഷതമേല്പിക്കാതെ അടുത്തതലമുറക്ക് കൈമാറാൻ ഓരോരുത്തരും ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. മാലിന്യ മുക്ത പ്രതിജ്ഞ അദ്ദേഹം ചൊല്ലിക്കൊടുത്തു.

January 31
12:53 2024

Write a Comment