environmental News

പ്ലാസ്റ്റിക്: പുനരുപയോഗ സന്ദേശവുമായി സീഡ് ക്ലബ്ബ്


ചേർത്തല: പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിനൊപ്പം പുനരുപയോഗ സാധ്യതകളുമായി ചേർത്തല സെയ്‌ന്റ്‌മേരീസ് ജി.എച്ച്.എസിലെ മാതൃഭൂമി സീഡ് ക്ലബ്ബ്. 
സ്‌കൂളിൽ പെയ്ന്റിങ്ങിനായി ഉപയോഗിച്ച  പാട്ടകളും ടിന്നുകളും മറ്റും മനോഹരമായ ചെടിച്ചട്ടികളായി രൂപകൽപനചെയ്തും അതിൽ ലഹരിവിരുദ്ധ, പരിസ്ഥിതിസൗഹൃദ സന്ദേശങ്ങൾ ആലേഖനംചെയ്തുമാണ് ക്ലബ്ബിന്റെ  പ്രവർ
ത്തനം.
 പത്രങ്ങൾകൊണ്ട് കവറുകൾ നിർമ്മിച്ച് വ്യാപാരികൾക്കുനൽകി സാമൂഹ്യ ബോധവത്‌കരണ പ്രവർത്തനവും നടത്തും. പ്രഥമാധ്യാപകൻ ഷാജി ജോസഫ്, സീഡ് കോ ഓർഡിനേറ്റർ എൽസി ചെറിയാൻ എന്നിവർ നേതൃത്വം നൽകി.   

December 07
12:53 2022

Write a Comment