environmental News

ശുചിത്വബോധവത്കരണ ഹ്രസ്വനാടകം


ചെറിയനാട്: ചെറിയനാട് ഡി.ബി.എച്ച്.എസ്.എസിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിസരശുചിത്വം കുട്ടികളിലൂടെ എന്ന സന്ദേശവുമായി സ്‌കൂളിൽ ഹ്രസ്വനാടകം അവതരിപ്പിച്ചു. കൊതുകുനിവാരണ പ്രതിജ്ഞയെടുത്തു. 
എസ്.വി. പ്രണവ് തിരക്കഥയെഴുതി സംവിധാനംചെയ്ത നാടകത്തിൽ കാളിദാസ്, സൂരജ്, മുസ്താകിം, രാഹുൽ, അഭിജിത്ത്, പ്രണവ് എന്നിവർ അഭിനയിച്ചു.
പ്രിൻസിപ്പൽ ജെ. ലീന, അധ്യാപകരായ ബി. ചന്ദ്രശേഖർ, നിഷ പി. ആനന്ദ്, എസ്. ശ്രീകലാദേവി, എസ്. സ്വപ്‌ന, ഡി. സിമി, അഞ്ജലി, സീഡ് കോ-ഓർഡിനേറ്റർ ആർ. വീണ എന്നിവർ നേതൃത്വം നൽകി.

December 07
12:53 2022

Write a Comment