environmental News

മാജുലി ഇനി ലോകത്തിലെ എറ്റവും വലിയ നദീ ദ്വീപ്

ബ്രഹ്മപുത്രയിലെ ദ്വീപായ മജുലി ഇനി ലോകത്തിലെ എറ്റവും വലിയ നദീ ദ്വീപ് .ബ്രസീലിലെ മരാജോ ദ്വീപിനെ പിന്തള്ളിയാണ് ആസ്സാമിലെ മാജുലി ഗിന്നസ് റെക്കോർഡ് നേടിയത്.880 ചതുരശ്ര കിലോമീറ്റര് വിസ്തൃതിയാണ് മജുലിക്കുളത് .കഴിഞ്ഞ മാസമാണ് മജൂലിയെ ജില്ലയായി പ്രഘ്യാപിച്ചത് .മൽസ്യബന്ധനത്തിൽ ഏർപ്പെടുന്ന മിഷിങ് ഗോത്രങ്ങൾ ഉൾപ്പെടെ അനവധി പുരാതന ഗോത്രങ്ങൾ ആണ് ഇവിടെ താമസിക്കുന്നത്.
ബ്രഹ്മപുത്രയിലെ അതിപുരാതനമായ ഈ ദ്വീപിനെ ഓരോ വർഷവും നദീ വിഴുങ്ങുകയായിരുന്നു .100 വർഷത്തിനിടെ 400 ചതുരശ്രകിലോമീറ്റർ സ്ഥലമാണ് നദിയെടുത്ത്.നവ വൈഷ്ണവ സംസ്‌കൃതിയുടെ കേന്ദ്രമായ മജൂലിയിൽ അനവധി വൈഷ്ണവ സതൃങ്ങൾ ഉണ്ട്.വെള്ളപ്പൊക്കത്തെ ഭയന്ന് അനവധി വൈഷ്ണവ സത്രങ്ങൾ കരയിലേക്ക് മാറ്റി സ്ഥാപിച്ചു.
അപൂർവമായ കാര്ഷികസംസ്കൃതിയുടെ ഈറ്റില്ലം കൂടിയാണ് മാജുലി .രാസവളങ്ങൾ ഇടാത്ത നൂറില്ത്തരം വിത്യസ്തതരം നെല്ലുകളാണ് ഇവിടെ വിളയുന്നത് .യൂനിസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ  പരിഗണിക്കുന്ന സ്ഥലങ്ങളിൽ ഒന്നാണ് ഇത്.
ബ്രഹ്മപുത്രയുടെ ഒഴുക്കിനെതിരെ ഒന്നരമണിക്കൂറിലധികം ബോട്ടിൽ യാത്ര ചെയ്താലാണ് മജൂലിയിലെത്തുക .അനവധി സസ്യങ്ങളും അപൂർവമായ നീർപക്ഷികളും മാജുലിയിൽ ഉണ്ട്.

September 03
12:53 2016

Write a Comment