environmental News

ഓസോൺ പാളിയെ സംരക്ഷിക്കാം... നമ്മുക്കായി നല്ല നാളെക്കായി.


2016 Theme: Ozone and climate: Restored by a world united

ഭൂമിയുടെ അന്തിരിക്ഷത്തിൽ ഓസോണിന്റെ (O3) അളവ് കൂടുതലുള്ള പാളിയാണ്‌ ഓസോൺ പാളി. സൂര്യനിൽ നിന്ന് വരുന്ന അൾട്രാവയലറ്റ് രശ്മികളിൽ 93-99% ഭാഗവും ഈ പാളി ആഗിരണം ചെയ്യുന്നു, ഭൂമിയിലുള്ള ജീവികൾക്ക് ഹാനികരമാകുന്നവയാണ്‌ അൾട്ര വയലറ്റ് രശ്മികൾ. ഭൂമിയുടെ അന്തരീക്ഷത്തിലടങ്ങിയിരിക്കുന്ന ഓസോണിന്റെ 91% വും ഈ ഭാഗത്താണ് കാണപ്പെടുന്നത്. സ്ട്രാറ്റോസ്ഫിയറിന്റ് താഴ്ഭാഗത്തായാണ് ഇത് സ്ഥിതി ചെയ്യുന്നത്, ഏകദേശം ഭൂനിരപ്പിൽ നിന്ന് 10 മുതൽ 50 കി.മീറ്റർ ഉയരത്തിലാണ്‌ ഈ പാളിയുടെ സ്ഥാനം, ഇതിന്റെ കനവും സ്ഥാനവും ഒരോ മേഖലയിലും വ്യത്യസ്തമാകാ

ഉത്തരദ്രുവത്തിലെ ഓസോണ്‍ പാളി ആശങ്കാജനകമാം വിധം നശിച്ചിരിക്കുന്നതായി ലോക കാലാവസ്ഥാ സംഘടന(ഡബ്ല്യൂഎംഒ)യുടെ റിപ്പോര്‍ട്ട്. മാര്‍ച്ച് മാസം അവസാനത്തെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്  ഓസോണ്‍ പാളിയുടെ 40 ശതമാനം നശിച്ചിരിക്കുകയാണ്. 2010ല്‍ ഇതേ സമയം ഇത് 30 ശതമാനമായിരുന്നു. അന്തരീക്ഷപാളിയായ സ്ട്രാറ്റോസ്ഫിയറിലെ ശീതകാലാവസ്ഥയാണ് ഇതിനു കാരണമെന്നാണ് ഗവേഷകര്‍ പറയുന്നത്. ക്ലോറോ ഫ്ലൂറോ കാര്‍ബണുകള്‍ (സി.എഫ്.സി.) പോലുള്ള രാസവസ്തുക്കളുടെ അന്തരീക്ഷത്തിലെ സാന്നിധ്യമാണ് ഓസോണ്‍ പാളിയുടെ നാശത്തിനു കാരണം. സ്ട്രാറ്റോസ്‍ഫിയറിലെ തണുപ്പേറിയത് ഈ രാസവസ്തുക്കളുടെപ്രതിപ്രവര്‍ത്തനത്തിന് ആക്കം കൂട്ടിയിട്ടുണ്ട്. ഇതാണ് മുമ്പെങ്ങുമുണ്ടാകാത്ത വിധം ഓസോണ്‍ പാളി നശിക്കാന്‍ കാരണമെന്ന് ഡബ്ല്യുഎംഒ സെക്രട്ടറി Petteri Taalas  പറഞ്ഞു. ഇന്ന് ലോക ഓസോൺ ദിനത്തിൽ ഇ ചിന്തകൾക്ക് പ്രധാന്യം ഏറിയിരിക്കുകയാണ്.

1897ലെ മോണ്‍ട്രിയല്‍ പ്രോട്ടോക്കോള്‍ അനുസരിച്ചത് ഓസോണ്‍ പാളിക്ക് നാശമുണ്ടാക്കുന്ന രാസവസ്തുക്കളുടെ പുറംതള്ളല്‍ കുറയ്ക്കണമെന്ന് നിര്‍ദേശമുണ്ട്.  ചര്‍മ്മത്തിലെ അര്‍ബുദം തമിരം എന്നിവയ്ക്ക് കാരണമാകുന്ന സൂര്യനില്‍നിന്നുള്ള മാരകമായ അള്‍ട്രാവയലറ്റ് രശ്മികളില്‍നിന്ന് ഭൂമിയെ സംരക്ഷിക്കുന്ന ഒരു കുടപോലെയാണ് ഓസോണ്‍ പാളി പ്രവര്‍ത്തിക്കുന്നത്. 

"On this International Day for the Preservation of the Ozone Layer, let us remember how much has already been accomplished, and commit to do more to protect our atmosphere. By working together, we can build a safer, healthier, more prosperous and resilient world for all people while protecting our planet, our only home.

" സെക്രട്ടറി ജനറലിന്റെ ഈ സന്ദേശം ഉൾക്കൊണ്ടു കൊണ്ട് ഓസോൺ പാളിയുടെ സംരക്ഷണം ഏറ്റെടുത്തു കൊണ്ട് നല്ല നാളെക്കായി നമ്മുക്കായി ഈ ഭൂമിയെ സംരക്ഷിക്കാം.


September 16
12:53 2016

Write a Comment