environmental News

ഹിമപ്പുലിയുടെ വിഹാര മേഖലകൾ

മധ്യ ഏഷ്യയിലും ദക്ഷിണ ഏഷ്യൻ പ്രദേശങ്ങളിലും കണ്ടുവരുന്ന പുലി വർഗമാണ് ഹിമപ്പുലി. ഐ യു സി എൻ കണക്കുകൾ പ്രകാരം ലോകത്താകെ 7000 ൽ താഴെ ഹിമക്കരടികളെ ഇപ്പോൾ ജീവിച്ചിരിക്കുന്നുള്ളു. ഏഷ്യയിലെ ഉയർന്ന പർവത പ്രദേശങ്ങളിൽ കണ്ടുവരുന്ന ഇവയെക്കുറിച്ചുള്ള വിവരങ്ങൾ അധികം ലഭ്യമല്ല. ഹിമപ്പുലികളുടെ ആവാസമേഖലകൾ മനുഷ്യർക്ക് ദുർഘടമായിരുന്നു എന്നത് തന്നെയായിരുന്നു ഇതിനു കാരണം. എന്നാൽ സാങ്കേതിക വിദ്യകളുടെ വികാസം ഹിമപ്പുലിളെക്കുറിച്ചു കൂടുതൽ അറിയുവാൻ നമ്മെ സഹായിച്ചിരിക്കുകയാണ്.
മംഗോളിയയിലെ ടോസ്ട് പര്വതമേഖലയിലെ 16 ഹിമപ്പുലികൾക്കു ജി പി എസ് കോളറുകൾ ഘടിപ്പിച്ചു നടത്തിയ പഠനത്തിൽ ഹിമപ്പുലികളെ ക്കുറിച്ചു പുതിയ അനവധി വിവരങ്ങൾ ശേഖരിക്കുവാൻ കഴിഞ്ഞിട്ടുണ്ട്. 2008 മുതൽ 2014 വരെയുള്ള കാലഘട്ടത്തിൽ നടത്തിയ ഈ പഠനം ഹിമപ്പുലികളുടെ ആവാസ മേഖലകളെ കുറിച്ച് വെളിച്ചം വീശുന്നതാണ്.
ലഭിച്ച വിവരങ്ങളിൽ പ്രധാനപ്പെട്ട ഒന്ന് ഹിമപ്പുലികളുടെ വിഹാര പ്രദേശത്തെ കുറിച്ചാണ്. ആൺ ഹിമപ്പുലികൾ 80 ചതുരശ്ര മൈലും പെൺ ഹിമപ്പുലികൾ 48 ചതുരശ്ര മൈലും വലുപ്പം വരുന്ന ആവാസ മേഖലയിലാണ് ജീവിക്കുക എന്നതാണ്. അതായത് ഹിമപ്പുലികൾ ഇര തേടാൻ ദിവസവും ഇത്രയധികം ദൂരം സഞ്ചരിക്കുന്നു. ശ്രദ്ധേയമായ കാര്യം ഈ കണക്കുകൾ മുൻ കാല കണക്കുകളേക്കാൾ 44 മടങ്ങു അധികമാണ് എന്നതാണ്. വലിയ ജീവിവർഗങ്ങളിൽ ആവാസമേഖല വലുതായിരിക്കും എങ്കിലും മറ്റു സമാന ജീവികളിൽ നിന്നും ഹിമപ്പുലികൾ വ്യത്യസ്തരാകുന്നത് അവരുടെ ആവാസ മേഖലയുടെ വ്യത്യസ്തതയാണ്. ആഫ്രിക്കൻ സിംഹങ്ങൾ പോലുള്ള മറ്റു വലിയ പൂച്ച വർഗ്ഗങ്ങൾ ഇരകൾ സുലഭമായ തുറസായ മേഖലകളിൽ ജീവിക്കുമ്പോൾ ഹിമപ്പുലിയുടെ ആവാസ കേന്ദ്രങ്ങൾ പർവത മേഖലകളും ചെങ്കുത്തായ പ്രദേശങ്ങളുമാണ്. ഇത്തരം മേഖലകളിൽ ഇരപിടിക്കുവാൻ സ്വാഭാവികമായും ഹിമപ്പുലികൾക്കു കൂടുതൽ ദൂരം സഞ്ചരിക്കേണ്ടി വരുന്നു. ബയോളോജിക്കൽ കോൺസെർവഷൻ ജേർണലിൽ വന്ന ഈ പഠന പ്രകാരം ഇന്ന് ഹിമപ്പുലികളുടെ 170 സംരക്ഷണ കേന്ദ്രങ്ങളുടെ വലിപ്പം ആവശ്യമുള്ളതിൽ നിന്നും  40 ശതമാനത്തിലധികം കുറവാണ്. ഹിമപ്പുലികളുടെ സംരക്ഷണത്തിൽ ഒരു വിചിന്തനത്തിനു നാന്ദി കുറിക്കുകയാണ് ഈ പുതിയ പഠനങ്ങൾ.

September 22
12:53 2016

Write a Comment