SEED News

കരനെല്‍കൃഷിയില്‍ വിജയംകൊയ്യാന്‍ ചുണ്ടത്തുപൊയില്‍ സ്‌കൂള്‍

ചുണ്ടത്തുപൊയില്‍: കരനെല്‍കൃഷിയില്‍ വിജയംകൊയ്യാന്‍ ഗവ. യു.പി. സ്‌കൂളിലെ മാതൃഭൂമി സീഡ് ക്‌ളബ്ബും പി.ടി.എയും. 
ഉപേയാഗശൂന്യമായിക്കിടന്ന 25 സെന്റ് സ്ഥലം മാതൃഭൂമി സീഡ് പ്രവര്‍ത്തകര്‍ വൃത്തിയാക്കി കരനെല്‍കൃഷിക്ക് അനുയോജ്യമാക്കുകയായിരുന്നു. 
ഊര്‍ങ്ങാട്ടിരി കൃഷിഭവന്റെയും കൃഷി ഓഫീസര്‍ എമി പോളിന്റെയും സഹകരണത്തോടെയാണ് കൃഷിയാരംഭിച്ചത്. വളര്‍ച്ചയെത്തിയ നെല്‍ച്ചെടികള്‍ കതിരിടാന്‍ തുടങ്ങിയതോടെ കുട്ടികള്‍ സന്തോഷത്തിലാണ്. 
നനയ്ക്കല്‍, വളമിടല്‍, കളപറിക്കല്‍ മുതലായ എല്ലാ ജോലികളും സീഡ് പ്രവര്‍ത്തകരാണ് ചെയ്യുന്നത്.  കുട്ടികള്‍ക്ക് നെല്‍കൃഷിയെ അടുത്തറിയാന്‍ സഹായിക്കുന്ന ഈ പദ്ധതിക്ക് പ്രഥമാധ്യാപകന്‍ രാജു ജോസഫിന്റെ പൂര്‍ണ പിന്തുണയുണ്ട്. 

September 25
12:53 2016

Write a Comment

Related News