environmental News

ജ്യൂസ് കുപ്പി ബലൂണ് പോലെ വീര്ത്തു


പഴച്ചാര് നിറച്ച കുപ്പി ബലൂണ് പോലെ വീര്ത്ത നിലയില്

ചെറുതുരുത്തി: ജ്യൂസ് കുപ്പി ബലൂണ് പോലെ വീര്ത്തത് ആശങ്ക പരത്തി. ചെറുതുരുത്തി വെട്ടിക്കാട്ടിരിയിലെ കടയിലാണ്  'ഡെയ്‌ലി' എന്നപേരുള്ള ഫ്രൂട്ട് ജ്യൂസ് കുപ്പി  ബലൂണ്‍ പോലെ വീര്ത്തത്. 
 അഞ്ച് കുപ്പികളാണ്   വീര്‍ത്ത് പൊട്ടുന്ന നിലയില് എത്തിയത്.   സപ്തംബര് ഇരുപത്തിയൊമ്പതിന്  നിര്മ്മിച്ചതായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 
 കടയില്‍നിന്ന്  ഇതു വാങ്ങി വീട്ടിലെത്തിയപ്പോള് സംശയംതോന്നിയ ആള്‍  തിരിച്ചുകൊണ്ടുവരികയായിരുന്നു. പരിശോധിച്ചപ്പോള്‍ മറ്റുകുപ്പികളും ഇത്തരത്തില് വീര്ത്തിരിക്കുന്നതായി കണ്ടു. ജ്യൂസില്‍ ചേര്ത്ത രാസവസ്തുക്കള് പ്രതിപ്രവര്ത്തിച്ചതാണ്   കാരണമെന്ന് സംശയിക്കുന്നു. വിവരമറിയിച്ചതിനെ തുടര്ന്ന് ഇത് തിരിച്ചെടുക്കാമെന്ന് മൊത്തവിതരണക്കാര് അറിയിച്ചിട്ടുണ്ട്. 


October 07
12:53 2016

Write a Comment