reporter News

നാവ് വരളുന്നു ശുദ്ധജലത്തിനായി

 




ചാത്തന്നൂര്‍: പഞ്ചായത്തിന്റെ താേഴക്കുള്ള വഴിയിലെ മിക്ക വീടുകളിലെയും കിണറുകളിലെയും പ്രേന്നമേലേതില്‍ കാവില്‍ യോഗീശ്വരക്ഷേത്രക്കുളത്തിലെയും ജലത്തിന് നിറംമാറ്റവും ദുര്‍ഗന്ധവും അനുഭവപ്പെടുന്നു. ഇതിനരികിലൂടെ ഒരു ഓട ഒഴുകുന്നുണ്ട്. പരിസരത്തുള്ള മറ്റ് വീടുകളിലെ കിണറുകളിലെയും കുഴല്‍ക്കിണറുകളിലെയും അവസ്ഥ ഇതുതന്നെ. തുടര്‍ന്ന് ഭൂഗര്‍ഭജലവകുപ്പിന്റെ തിരുവനന്തപുരത്തെ അനലറ്റിക്കല്‍ ലാബില്‍  വെള്ളത്തിന്റെ സാമ്പിള്‍ പരിശോധനയ്ക്കയച്ചു. വെള്ളത്തില്‍ പി.എച്ച്. മൂല്യം സ്വീകാര്യമായ പരിധിക്ക് താഴെയും ഇരുമ്പിന്റെ അംശം സ്വീകാര്യ പരിധിക്ക് മുകളിലുമാണ്. കലക്കല്‍ അനുവദനീയ പരിധിക്ക് മുകളിലാണ്. കൂടാതെ ബാക്ടീരിയമൂലം ജലം മലിനപ്പെട്ടിരിക്കുന്നുവെന്നാണ് പരിശോധനാഫലം.
പ്രദേശത്തെ കുടിവെള്ളപ്രശ്‌നത്തിന് ഒരു ശാശ്വതപരിഹാരം ഉണ്ടാകുന്നതിനും നാടിനെ പകര്‍ച്ചവ്യാധിയില്‍നിന്ന് രക്ഷിക്കുന്നതിനും അധികൃതരുടെ ശ്രദ്ധ ക്ഷണിക്കുന്നു.

അമല്‍ രാജ് ആര്‍.,
കെ.പി.എം. മോഡല്‍ സ്‌കൂള്‍, മയ്യനാട്



October 16
12:53 2016

Write a Comment