SEED News

വന്യജീവി വാരാചരണം: ചിത്രരചനാമത്സരം നടത്തി

ഒറ്റപ്പാലം: വന്യജീവിവാരാചരണ ഭാഗമായി ചെറുമുണ്ടശ്ശേരി യു.പി. സ്കൂളിലെ ഹരിതം സീഡ്ക്ലബ്ബ് അംഗങ്ങൾ ‘വന്യജീവികൾ കാടിറങ്ങുമ്പോൾ’ എന്ന വിഷയത്തിൽ ചിത്രരചനാമത്സരം സംഘടിപ്പിച്ചു. മനുഷ്യന്റെ തെറ്റായ പ്രവൃത്തികൾ പരിസ്ഥിതിയെയും സസ്യജീവജാലങ്ങളുടെയും നിലനില്പിനെ എങ്ങനെ ബാധിക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്നതായിരുന്നു വരകൾ.   പ്രധാനാധ്യാപിക കെ. ചന്ദ്രിക, സീഡ് കോ-ഓർഡിനേറ്റർ എൻ. അച്യുതാനന്ദൻ, കെ. ശ്രീകുമാരി, എൻ. ജിജി, സി.പി. ജലജ, സീഡ് റിപ്പോർട്ടർ എം. സരിത എന്നിവർ നേതൃത്വംനൽകി.

October 22
12:53 2016

Write a Comment

Related News