SEED News

കൈ കഴുകൽ ദിനാചരണത്തിൽ പങ്കുചേർന്ന് സീഡ് വിദ്യാർഥികൾ

പാലക്കാട്: ശുചിത്വത്തിന്റെ സന്ദേശം കൈ കഴുകലിന്റെ പ്രാധാന്യത്തോടെ ബോധ്യപ്പെടുത്തി മാതൃഭൂമി സീഡ് ക്ലബ്ബ് വിദ്യാർഥികൾ. ഒക്ടോബര് 15 ആഗോള കൈ കഴുകൽ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായാണ് മാതൃഭൂമി സീഡ് യൂനിസെഫുമായി ചേർന്ന് പരിപാടി സംഘടിപ്പിച്ചത്.
കൈ കഴുകലിന്റെ പ്രാധാന്യത്തെപ്പറ്റി സ്കൂള് അസംബ്ലിയിൽ ബോധവത്കരണം, ഭക്ഷണത്തിന് മുമ്പും പ്രാഥമിക കൃത്യങ്ങൾക്ക് ശേഷവും സോപ്പ് ഉപയോഗിച്ച് കൈ കഴുകുമെന്ന് പ്രതിജ്ഞ, കൈ കഴുകലിന്റെ സന്ദേശവുമായി റാലി എന്നീ പരിപാടികളാണ് ദിനാചരണത്തിന്റെ ഭാഗമായി നടന്നുവരുന്നത്.
ജില്ലയിലെ സ്കൂളുകളിൽ മാതൃഭൂമി സീഡ് ക്ലബ്ബുകളുടെ നേതൃത്വത്തില് വിവിധ പരിപാടികൾ നടത്തി. ഉച്ചഭക്ഷണത്തിനുമുമ്പ് കൈ കഴുകലും ഉറപ്പാക്കി. എ.യു.പി. സ്കൂൾ ചെറുമുണ്ടശ്ശേരി, പി.കെ.എച്ച്.എം.ഒ.യു.പി. സ്കൂൾ എടത്തനാട്ടുകര എന്നിവിടങ്ങളിൽ പ്രത്യേക പരിപാടികൾ നടത്തി.

October 22
12:53 2016

Write a Comment

Related News