SEED News

കുട്ടികള്‍ക്ക് കാര്‍ഷിക പാഠമോതി കൃഷി മാഷ്



 
അഞ്ചല്‍: കുട്ടിക്ള്‍ക്ക് കാര്‍ഷിക പാഠമോതി കൃഷി മാഷ്. കോമളം ശ്രീഹരിയില്‍ എസ്.ബിജുവാണ് കൃഷിയെക്കുറിച്ചും കാര്‍ഷിക സംസ്‌കൃതിയെക്കുറിച്ചും കുട്ടികള്‍ക്ക് അറിവ് പകര്‍ന്നുനല്കിയത്. മാതൃഭൂമി സീഡിന്റെ നേതൃത്വത്തില്‍ അഞ്ചല്‍ വെസ്റ്റ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് കുട്ടികള്‍ക്കായി കാര്‍ഷിക ക്ലാസ് നടത്തിയത്.
 പഴയകാല നെല്‍ക്കൃഷിമുതല്‍ ആധുനികകാലത്തെ കൃഷിസമ്പ്രദായങ്ങള്‍ വരെ കുട്ടികളുമായി പങ്കുവച്ചു. കാളകളെ ഉപയോഗിച്ച് നിലം ഉഴവ്, വിത്തുവിത തുടങ്ങിയ അനുഭവങ്ങളിലൂടെ ടെറസിലെ പച്ചക്കറിക്കൃഷിവരെ എത്തുന്നതായിരുന്നു ക്ലാസ്.
കീടനാശിനി ഉപയോഗിക്കാതെ ജൈവരീതികളെമാത്രം ആശ്രയിച്ച് കൃഷി നടത്തി വിജയിച്ച കര്‍ഷകനാണ് ബിജു.
  കൃഷി അവശിഷ്ടങ്ങള്‍തന്നെ കൃഷിക്ക് വളമായി ഉപയോഗിക്കാം. കൃഷി എപ്പോള്‍ ആരംഭിക്കണം, നെല്ല്, വാഴ, പയര്‍, പടവലം തുടങ്ങിയവ എങ്ങനെ കൃഷി ചെയ്യണം തുടങ്ങിയ കുട്ടികളുടെ സംശയങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്കി. ഒരുവീട്ടില്‍ ഒരു കറിവേപ്പെങ്കിലും നടണമെന്നും അവയെ സംരക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. കാര്‍ഷിക ഉത്പന്നങ്ങള്‍ എവിടെ വില്ക്കണം, വിത്തുകള്‍ എവിടെ കിട്ടും എന്നെല്ലാമുള്ള ചോദ്യങ്ങള്‍ക്കും മറുപടിയുണ്ടായി. പി.ടി.എ. പ്രിസഡന്റ് കെ.ബാബു പണിക്കര്‍, പ്രിന്‍സിപ്പല്‍ എ.നൗഷാദ്, പ്രഥമാധ്യാപകന് ജെ.സുരേഷ്, ഡെപ്യൂട്ടി എച്ച്.എം. പി.ആര്‍.ഹരികുമാര്‍, സ്റ്റാഫ് സെക്രട്ടറി യോപ്പച്ചന്, സീഡ് കോഓര്‍ഡിനേറ്റര് പുഷ്പാംഗദന്‍, സുരേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



October 25
12:53 2016

Write a Comment

Related News