SEED News

പാണ്ടനാട് എസ്.വി.എച്ച്.എസ്.എസ്സില് ‘ചക്ക നഴ്സറി’ തുടങ്ങി

  ചെങ്ങന്നൂര്: മന്ത്രി തോമസ് ഐസക്കിന്റെ ആഹ്വാനത്തില് നിന്ന് പ്രേരണയുള്ക്കൊണ്ട് പാണ്ടനാട് എസ്.വി.എച്ച്.എസ്.എസ്സില് ‘ചക്ക നഴ്സറി’ തുടങ്ങി. സ്കൂളിലെ ഹരിതം സീഡ്ക്ലബ്ബിലെ കുട്ടികള് മുന്കൈ എടുത്താണ് തേന്വരിക്ക മുതല് വിവിധയിനം ചക്കകളുടെ തൈകള് സമാഹരിച്ച് വിദ്യാലയ മുറ്റത്ത് നട്ടുവളര്ത്തുന്നത്.
    ചക്ക ഇനങ്ങളുടെ പേര് എഴുതിയ ബോര്ഡും തൈകള്ക്കൊപ്പം സ്ഥാപിച്ചിട്ടുണ്ട്. നിശ്ചിത വലുപ്പം എത്തിയ ശേഷം ഇവ ആവശ്യക്കാര്ക്ക് വീട്ടില് നടാനായി നല്കാനാണ് പദ്ധതി.  
    ചക്കയുടെ പ്രോത്സാഹനത്തിന് എന്തൊക്കെ ചെയ്യാമെന്ന് മാവേലിക്കരയിൽ മാതൃഭൂമി കാര്ഷികമേളയില് മന്ത്രി തോമസ് ഐസക്കിനോട് സ്കൂളിലെ സീഡ് ക്ലബ് ഭാരവാഹികള് ചോദിച്ചിരുന്നു. മറുപടിയായി വിദ്യാലയങ്ങളില് ‘ചക്ക നഴ്സറി’ തുടങ്ങുന്ന കാര്യം അദ്ദേഹം സൂചിപ്പിച്ചു. സര്ക്കാര് ഇതിനായി പദ്ധതി ആവിഷ്കരിക്കുമെന്നും ധനസഹായം നല്കുമെന്നും മന്ത്രി പറഞ്ഞു.
    ഇതാണ് നഴ്സറി തുടങ്ങാന് പ്രേരണയായതെന്ന് സീഡ് ഭാരവാഹികള് പറഞ്ഞു. ചക്കയുടെയും അനുബന്ധ ഉത്പന്നങ്ങളുടെയും പ്രോത്സാഹനത്തിന് ചക്കമേള നടത്താനും ചക്കയില്നിന്ന് മൂല്യവര്ധിത ഉത്പന്നങ്ങള് ഉത്പാദിപ്പിക്കാനും സീഡ് ക്ലബ്ബ് പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്.   
 നഴ്സറിയുടെ ഉദ്ഘാടനം ചെങ്ങന്നൂര് ബ്ലോക്ക് പഞ്ചായത്ത് അംഗം ജി. കൃഷ്ണകുമാര് നിര്വഹിച്ചു. സ്കൂള് മാനേജര് വി.എസ്. ഉണ്ണികൃഷ്ണപിള്ള ചടങ്ങില് ആധ്യക്ഷം വഹിച്ചു. പ്രിന്സിപ്പല് എം.സി. അംബികകുമാരി, പി.ടി.എ. പ്രസിഡന്റ് ഡി. കൃഷ്ണകുമാര്, സീഡ് കോ-ഓര്ഡിനേറ്റര് ഷെറിന് സാറാ ജോര്ജ്, നന്മ കോ-ഓര്ഡിനേറ്റര് ആര്. രാജേഷ്, സീഡ് ഭാരവാഹികളായ ആദിത്യന് വി.കുമാര്, ലക്ഷ്മിപ്രിയ തുടങ്ങിയവര് നേതൃത്വം നല്കി.  
ചക്ക നഴ്സറിയിലേക്കുള്ള ആദ്യ തൈ ചെങ്ങന്നൂര് 
ബ്ലോക്ക് പഞ്ചായത്ത് അംഗം ജി. കൃഷ്ണകുമാര് സീഡ് ഭാരവാഹി ലക്ഷ്മിപ്രിയയ്ക്ക് നല്കുന്നു.

October 27
12:53 2016

Write a Comment

Related News