environmental News

ഇത് ഈ വർഷത്തെ മികച്ച വന്യ ചിത്രo

കൂടണയുന്ന ഉറാങ് ഉട്ടാന്‍

ഇന്തോനേഷ്യയിലെ കാടുകളുടെ നാശവും അതുമൂലം വംശനാശത്തിന്‍റെ വക്കിലെത്തി നില്‍ക്കുന്ന ഉറാങ് ഉട്ടാനെക്കുറിച്ചുള്ള ഫൊട്ടോ സീരിസിനാണ് ഇത്തവണത്തെ ഏറ്റവും മികച്ച വന്യജീവി ഫൊട്ടോഗ്രഫിക്കുള്ള പുരസ്കാരം. 30 മീറ്റര്‍ ഉയരത്തിലുള്ള സ്വന്തം കൂട്ടിലേക്കു കയറിവരുന്ന  ഉറാങ് ഉട്ടാന്‍റെതുള്‍പ്പടെ ആറു ചിത്രങ്ങളാണ് ഈ സീരിസിലുണ്ടായിരുന്നത്. കാടിന്‍റെ നാശവും, ഉറാങ് ഉട്ടാനുകളുടെ അശരണതയും നിറഞ്ഞു നില്‍ക്കുന്ന ചിത്രങ്ങള്‍ പകര്‍ത്തിയത് അമേരിക്കന്‍ ഫൊട്ടോഗ്രാഫറായ ടിം ലാമനാണ്. കൂട്ടത്തില്‍ ഏറ്റവും ശ്രദ്ധേയമായ മരത്തിനു മുകളില്‍നിന്നുള്ള  ഉറാങ് ഉട്ടാന്‍റെ ചിത്രമെടുക്കാന്‍ ടിം ഉപയോഗിച്ചത്  ഗോ പ്രോ ക്യാമറയാണ് . ഈ മികച്ച ഷോട്ട് പകർത്തുന്നതിനായി ക്യാമറ സ്ഥാപിക്കാനായി ടിം ലിമന്‍ മരത്തിനു മുകളിലെ  ഉറാങ് ഉട്ടാന്‍റെ കൂട്ടിലേക്കു വലിഞ്ഞ് കയറിയത് 3 ദിവസമാണ് .

November 01
12:53 2016

Write a Comment