SEED News

കലോത്സവ താരങ്ങൾക്ക് സീഡ് കൂട്ടുകാരുടെ പൂവിത്തുകൾ


പരിയാരം: ഉപജില്ലാ കലോത്സവത്തില്‍ പങ്കെടുക്കാന്‍ തങ്ങളുടെ സ്‌കൂളിലെത്തുന്ന കൂട്ടുകാര്‍ക്ക് നല്‍കാന്‍ പരിയാരം ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സീഡ് അംഗങ്ങള്‍ കരുതി വെച്ചിച്ചത് അപൂര്‍വ സമ്മാനം.
 സ്‌കൂളിലെ പൂന്തോട്ടത്തില്‍ വിരിഞ്ഞുനില്‍ക്കുന്ന ചെണ്ടുമല്ലി, ആകാശമല്ലി, കമ്മല്‍പ്പൂവ്, വാടാര്‍മല്ലി, ശംഖുപുഷ്പം തുടങ്ങിയ പൂക്കളുടെ വിത്തുകള്‍ ശേഖരിച്ച് പായ്ക്ക് ചെയ്ത് കലോത്സവത്തിനെത്തുന്നവര്‍ക്ക് നല്‍കാനുള്ള തിരക്കിലാണിവര്‍. പൂന്തോട്ടത്തില്‍ ഇത്തവണ ധാരാളം പൂക്കള്‍ വിരിഞ്ഞുനില്പുണ്ട്. ഇവയുടെ വിത്തുകള്‍ നല്‍കുകവഴി ഉപജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളിലും പൂന്തോട്ടങ്ങള്‍ ഉണ്ടാകും എന്ന പ്രതീക്ഷയാണ് കുട്ടികളെ ഇതിന് പ്രേരിപ്പിച്ചത്. 
വിദ്യാര്‍ഥികളായ ഡാനറ്റ് ജയ്‌മോന്‍, ഡിനിമോള്‍, അനുപ്രിയ, അമൃത, അസ്‌ന, അലീന മരിയ, സല്‍വ്, ഹരിത എം.വി., അപര്‍ണ കെ.എം., ഫഹീമ, ബിനിഷാ മരിയ എന്നിവരാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയത്. അധ്യാപകരായ ഉഷാകുമാരി, കെ.ലീല, പ്രിയാകുമാരി, കെ.പവിത്രന്‍, ഇ.പി. എന്നിവര്‍ കുട്ടികള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. 
തളിപ്പറമ്പ് നോര്‍ത്ത് ഉപജില്ലാ കേരള സ്‌കൂള്‍ കലോത്സവം 25 മുതല്‍ 30 വരെയാണ് പരിയാരം ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്നത്. 
ഉപജില്ലയിലെ 110 സ്‌കൂളുകള്‍ക്കും രജിസ്‌ട്രേഷന്‍ കിറ്റിനൊപ്പം അഞ്ചിനം ചെടിവിത്തുകള്‍ അടങ്ങിയ പായ്ക്കറ്റ് സീഡ് ക്‌ളബ് സമ്മാനമായി നല്‍കാനാണ് തീരുമാനം. ഇതിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു.





November 24
12:53 2016

Write a Comment

Related News