reporter News

മയ്യഴിക്ക് എന്തിനീ ദുരവസ്ഥ


മയ്യഴി: മയ്യഴിയിലൂടെ നടന്നുപോകുമ്പോള്‍ നിത്യവും നാം കാണുന്ന കാഴ്ചയാണ് റോഡുകളിലും നടപ്പാതകളിലും മദ്യപിച്ച് കിടക്കുന്ന കുറെ മനുഷ്യരൂപങ്ങള്‍. ഇത് നടന്നുപോകുന്ന ജനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. 
ഒട്ടേറെ വിദ്യാലയങ്ങളുള്ള മാഹിയില്‍ നിത്യവും ഇത് കണ്ടുകൊണ്ടാണ് വിദ്യാര്‍ഥികള്‍ കടന്നുപോകുന്നത്. പുതുതലമുറയ്ക്ക് ഇതൊരു പ്രചോദനമാകാതിരിക്കാന്‍ ഇപ്പോള്‍ നിലവിലുള്ള മദ്യശാലകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണം. പുതിയ മദ്യശാലകള്‍ അനുവദിക്കാതിരിക്കുകയും ചെയ്യണം. ഈ പ്രശ്‌നത്തില്‍ അധികൃതര്‍ എത്രയും പെട്ടെന്ന് നടപടിയെടുക്കണം. 


 








November 24
12:53 2016

Write a Comment