SEED News

തോലമ്പ്രയിലെ സീഡ് കുട്ടികൾ പുരളിമലയിൽ


മാലൂര്‍: തോലമ്പ്ര യു.പി. സ്‌കൂളിലെ സീഡ് ക്ലബ്ബംഗങ്ങള്‍ പുരളിമലയിലേക്ക് പ്രകൃതിപഠനയാത്ര നടത്തി. ചരിത്രവും ഭൂമിശാസ്ത്രപരവുമായ പ്രത്യേകതകളും വൃക്ഷവിവരങ്ങളും ശേഖരിച്ചുകൊണ്ടായിരുന്നു യാത്ര. പോലീസ് വയര്‍ലസ് കേന്ദ്രം, കണ്ണൂര്‍ വിമാനത്താവള സിഗ്‌നല്‍ ടവര്‍ എന്നിവ കണ്ടു.
 യാത്രയില്‍ 44 സീഡംഗങ്ങള്‍ പങ്കെടുത്തു. പ്രഥമാധ്യാപിക പി.ഗിരിജ, കെ.ദിലീപ്കുമാര്‍, ജിജിലേഷ്, കെ.പി.സുജിത്ത്, സീഡ് കോ ഓര്‍ഡിനേറ്റര്‍ ഷെജിന്‍ എന്നിവര് നേതൃത്വംനല്കി.




 








November 24
12:53 2016

Write a Comment

Related News