SEED News

'പെന്ബിന്' പദ്ധതി പ്ലാസ്റ്റിക് പേനകള് ശേഖരിച്ച് താമരക്കുളം വി.വി.എച്ച്.എസ്.എസ്. സീഡ്ക്ലബ്ബ്

    ചാരുംമൂട് : 'പെന്ബിന്' പദ്ധതിയിലൂടെ 96 കിലോഗ്രാം പ്ലാസ്റ്റിക് പേനകള് ശേഖരിച്ച് താമരക്കുളം വി.വി.എച്ച്.എസ്.എസ്. മാതൃഭൂമി തളിര് സീഡ്ക്ലബ്ബ്.  2009 മുതല് മഷിപ്പേന  ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന സീഡ്ക്ലബ്ബ് പ്ലാസ്റ്റിക് പേനകള് ഉപയോഗശേഷം മണ്ണിലേക്ക് വലിച്ചെറിയാതെ ശേഖരിക്കുകയാണ്.
ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് നല്കിയ പേനക്കൂടകള് കാമ്പസില് വച്ചാണ് സീഡ്ക്ലബ്ബ് പേനകള് ശേഖരിക്കുന്നത്. പരിസ്ഥിതി സംഘടനയായ ഗ്രീന്വെയിന് പേനകള് പുനര്നിര്മിക്കുന്നതിനായി ഏറ്റുവാങ്ങും. നവകേരളമിഷന്റെ ഹരിതകേരളം പദ്ധതിയുമായി സഹകരിച്ച് പ്ലാസ്റ്റിക് ശേഖരണം വിപുലപ്പെടുത്താനാണ് തളിര് സീഡ് ക്ലബ്ബിന്റെ തീരുമാനം.
 പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിന്, പ്ലാസ്റ്റിക് സാധനങ്ങളുടെ നികുതി വര്ധിപ്പിക്കണമെന്നും,  ആലപ്പുഴ ജില്ലയില് പ്ലാസ്റ്റിക് റീസൈക്ലിങ് പ്ലാന്റ് ആരംഭിക്കണമെന്നും ആവശ്യപ്പെട്ട് സീഡ്ക്ലബ്ബ് മുഖ്യമന്ത്രിക്ക് നിവേദനം അയച്ചു.  ഗ്രീന്വെയിനു വേണ്ടി ജില്ലാപഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്ഡിങ് കമ്മിറ്റി ചെയര്പേഴ്സണ് കെ.സുമ സീഡ്ക്ലബ്ബ് ശേഖരിച്ച പേനകള് ഏറ്റുവാങ്ങി. പി.ടി.എ. പ്രസിഡന്റ് എസ്.മധുകുമാര് അധ്യക്ഷനായി .
പ്രിന്സിപ്പല് ജിജി എച്ച്.നായര്, ഹെഡ്മിസ്ട്രസ് സുനിത ഡി.പിളള, ഡപ്യൂട്ടി എച്ച്.എം. എ.എന്.ശിവപ്രസാദ് ,ഗ്രീന്വെയിന് സംസ്ഥാന കോ ഓര്ഡിനേറ്റര് റാഫിരാമനാഥ് ,സീഡ് കോര്ഡിനേറ്റര് ശാന്തി തോമസ്, കെ.വി.രാജശേഖരന്, എസ്.അഭിലാഷ്കുമാര് എന്നിവര് പ്രവര്ത്തനങ്ങള്ക്ക് നേതൃത്വം നല്കുന്നു.  
        

December 16
12:53 2016

Write a Comment

Related News