SEED News

ഔഷധത്തോട്ടമൊരുക്കി ഇവർ...

കൊടുവായൂർ: ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ സീഡ് ക്ലബ്ബ് അംഗങ്ങൾ സ്കൂൾ പരിസരത്ത് ഔഷധത്തോട്ടമൊരുക്കി. 
നൂറോളം ഔഷധച്ചെടികളാണുള്ളത്. ആയുർവേദ മരുന്ന് നിർമാണത്തിനുപയോഗിക്കുന്ന നിരവധി തൈകളും മരങ്ങളും ഇതിൽപ്പെടുന്നുണ്ട്.
ഔഷധത്തൈകൾ ശേഖരിച്ച് ഗ്രോബാഗുകളിൽ നട്ട് പരിപാലിക്കുകയാണ്. കൂടാതെ അവയുടെ മലയാളം പേര്, സസ്യനാമം, കുടുംബം ഇവ ഓരോന്നിലും എഴുതി പ്രദർശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഹയർസെക്കൻഡറി ബയോളജി വിഭാഗം വിദ്യാർഥികൾക്ക് ഈ ഔഷധത്തോട്ടം ഒരു പഠനസഹായിയുമായി ഉപയോഗപ്പെടുത്തുന്നുണ്ട്.
ഔഷധത്തോട്ടത്തിന് പുറമെ സ്കൂളിന്റെ ചുറ്റുവട്ടത്തുള്ള എല്ലാ മരങ്ങളിലും അവയുടെ പേര്, സസ്യനാമം, കുടുംബം എന്നിവ എഴുതിവെയ്ക്കുകയും ചെയ്തിട്ടുണ്ട്. സീഡ് കോ-ഓർഡിനേറ്റർമാരായ അജിതകുമാരി, റാണിചന്ദ്ര എന്നിവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

December 19
12:53 2016

Write a Comment

Related News