SEED News

കാര്ഷികോത്സവത്തില് വി.വി.എച്ച്.എസ്.എസ്. സീഡ്ക്ലബ്ബും


ചാരുംമൂട്: ഓണാട്ടുകരയുടെ കാർഷികസമൃദ്ധിയെ ഓർമിപ്പിക്കുന്ന കാർഷികോത്സവത്തില് താമരക്കുളം വി.വി.എച്ച്.എസ്.എസ്. മാതൃഭൂമി തളിര് സീഡ് ക്ലബ്ബും. സ്കൂളിന്റെ കാര്ഷികപ്രവര്ത്തനങ്ങളുടെയും പരിസ്ഥിതി സംരക്ഷണ   പ്രവര്ത്തനങ്ങളുടെയും ഫോട്ടോ പ്രദര്ശനം സ്റ്റാളില് ഒരുക്കിയിട്ടുണ്ട് .
പരിസ്ഥിതിസംഘടനയായ ഗ്രീന്വെയിന്റെ  സഹായത്തോടെ കറിവേപ്പിന് തൈകളും വേപ്പിന് തൈകളും സൗജന്യമായി വിതരണം ചെയ്യുന്നു.
ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്ഡിങ് കമ്മിറ്റി ചെയര്പേഴ്സണ് കെ.സുമയാണ് സ്റ്റാള്  ഉദ്ഘാടനം ചെയ്തത്. സുനിത ഡി.പിള്ള, ജി.ജി.എച്ച്.നായര്,  എസ്.മധുകുമാര്, എ.എന്. ശിവപ്രസാദ്, റാഫി രാമനാഥ്, ഷാനവാസ് ഖാന്, ടി.ലിതേഷ്, ശാന്തിതോമസ് എന്നിവര് പ്രസംഗിച്ചു.

 താമരക്കുളം വി.വി.എച്ച്.എസ്.എസ്. സീഡ്ക്ലബ്ബിന്റെ സ്റ്റാള് ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത്
 സ്റ്റാന്ഡിങ് കമ്മിറ്റി ചെയര്പേഴ്സണ് കെ.സുമ ഉദ്ഘാടനം ചെയ്യുന്നു 

December 30
12:53 2016

Write a Comment

Related News