SEED News

പുതുവത്സരസമ്മാനമായി താമരക്കുളം വി.വി.എച്ച്.എസ്.എസ്. സീഡ് ക്ലബ്ബിന്റെ ഔഷധത്തോട്ടം

ചാരുംമൂട്: കരിമുളയ്ക്കല് തുരുത്തിയില് ദേവീക്ഷേത്രത്തില് ഔഷധത്തോട്ടം ഒരുക്കി താമരക്കുളം വി.വി.എച്ച്.എസ്.എസ്. മാതൃഭൂമി സീഡ് ക്ലബ്ബ്. പരിസ്ഥിതി സംഘടനയായ ഗ്രീന്വെയിന്റെ സഹായത്തോടെയാണ് പുതുവത്സരദിനത്തില് ക്ഷേത്രവളപ്പില് ഔഷധത്തോട്ടം ഒരുക്കിയത്.
   സ്കൗട്സ് ആന്ഡ് ഗൈഡ്സ് യൂണിറ്റും സീഡ് ക്ളബ്ബിനൊപ്പം കൈകോര്ത്തു. സോറിയാസിസ് പോലുള്ള ത്വഗ്രോഗങ്ങള്ക്കുള്ള ഔഷധമായ ദന്തപ്പാല, അശോകം, കൂവളം, ആര്യവേപ്പ്, കരിനൊച്ചി, ചങ്ങലംപരണ്ട, നീര്മരുത്, നാരകം, ആടലോടകം, ചതുരമുല്ല തുടങ്ങി മുപ്പത് ഔഷധസസ്യത്തൈകളാണ് നട്ടത്.
    ക്ഷേത്രംതന്ത്രി മേപ്പള്ളില് ഇല്ലത്ത് ശ്രീവത്സലന് നമ്പൂതിരി ഔഷധസസ്യം നട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡന്റ് എസ്.മധുകുമാര് അധ്യക്ഷനായി. 
ഹെഡ്മിസ്ട്രസ് സുനിത ഡി.പിള്ള, ഡെപ്യൂട്ടി എച്ച്.എം. എ.എന്.ശിവപ്രസാദ്, ഗ്രീന്വെയിന് സംസ്ഥാന കോ ഓര്ഡിനേറ്റര് റാഫി രാമനാഥ്, ക്ഷേത്രം ഭരണസമിതി ഭാരവാഹികളായ കെ.ഉദയകുമാര്, വി.വിഷ്ണു, എല്.അനില്കുമാര്, അഭിലാഷ്കുമാര്, സീഡ് കോ ഓര്ഡിനേറ്റര് ശാന്തി തോമസ് എന്നിവര് പ്രസംഗിച്ചു.  
  

January 09
12:53 2017

Write a Comment

Related News