SEED News

36 വര്ഷം തരിശായിക്കിടന്ന പാടത്ത് പൊന്നിന്കതിര് വിളയിച്ച് കൂടല്ലൂരിലെ കുട്ടികള്

കൂറ്റനാട്: കൂടല്ലൂര് ഗവ. ഹൈസ്കൂളിന് സമീപം 36 വർഷമായി തരിശായിക്കിടന്ന അരയേക്കര് ഭൂമിയില് നിന്ന് പൊന്നിന് നെല്ക്കതിര് കൊയ്ത് കൂടല്ലൂര് ഗവ. ഹൈസ്കൂളിലെ കുട്ടികള്. കൂടല്ലൂര് ഗവ. ഹൈസ്കൂളിലെ സീഡ്ക്ലബ്ബ് അംഗങ്ങളുടെ നെല്ക്കൃഷി വിളവെടുപ്പാണ് ആഘോഷമായത്. 
        വി.ടി. ബല്റാം എം.എല്.എ. കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. കാര്ഷിക സംസ്കൃതിയിലേക്കുള്ള തിരിച്ചുപോക്കാണ് ഇത്തരം ഉദ്യമങ്ങളെന്ന് എം.എല്.എ. പറഞ്ഞു. ജനപ്രതിനിധികളും അധ്യാപകരും നാട്ടുകാരും വിളവെടുപ്പുത്സവത്തില് പങ്കാളികളായി. ‘പള്ളിക്കൂട പച്ച’ എന്ന് പേരിട്ട നെൽക്കൃഷിക്കായി പൊന്മണി നെല്വിത്തിനമാണ് ഉപയോഗിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് സിന്ധു രവീന്ദ്രകുമാര് അധ്യക്ഷതവഹിച്ചു. അധ്യാപകരുടെയും പി.ടി.എ.യുടെയും പൂര്ണപിന്തുണ നെല്ക്കൃഷിക്കുണ്ടായിരുന്നു.
         പ്രധാനാധ്യാപിക വി.എന്. രമാദേവി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. വേണുഗോപാലന്, ബ്ലോക്ക് പഞ്ചായത്തംഗം പി. ബാലകൃഷ്ണന്, പഞ്ചായത്ത് സ്ഥിരംസമിതി ചെയര്മാന് വിജയന്, പഞ്ചായത്തംഗങ്ങളായ എം.ടി. ഗീത, ഹാരിഫ് സുബൈര്, ചന്ദ്രന്, സി.വി. ഷജീറ, സാലിഹ്, അയ്യപ്പന്, എം.വി. ഖാലിദ്, പി.കെ. കുഞ്ഞിമുഹമ്മദ് എന്നിവര് സംസാരിച്ചു. മുന്വര്ഷം കൂടല്ലൂര് സ്കൂളിലെ വിദ്യാര്ഥികള് നടത്തിയ ജൈവ പച്ചക്കറിക്കൃഷിയും വന് വിജയമായിരുന്നു.

January 23
12:53 2017

Write a Comment

Related News