SEED News

ജലസംരക്ഷണത്തിനായി സീഡ് ക്ലബ്ബ്

ഒറ്റപ്പാലം: ജലസംരക്ഷണത്തിനായി കുട്ടികൾക്കും ഒരുപാട് കാര്യങ്ങൾ ചെയ്യാനാകുമെന്ന് തെളിയിക്കയാണ് ചെറുമുണ്ടശ്ശേരി എ.യു.പി. സ്കൂളിലെ സീഡ് ക്ലബ്ബ് അംഗങ്ങൾ. ഒട്ടേറെ കുടുംബങ്ങൾ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന പഞ്ചായത്ത് പൊതുകിണറില് മാലിന്യംതള്ളുന്നത് തടഞ്ഞ് ജലസംരക്ഷണപ്രവർത്തങ്ങളുമായാണ് സീഡ്ക്ലബ്ബ് മുന്നോട്ടുവന്നിരിക്കുന്നത്. 
മിഠായി വാങ്ങിക്കാനായി ലഭിച്ച ചില്ലറത്തുട്ടുകൾ സ്വരൂപിച്ച് പഞ്ചായത്ത്കിണർ ശുദ്ധിയായി സൂക്ഷിക്കാൻ വലവാങ്ങി കിണർ മൂടി. മാലിന്യനിക്ഷേപത്തിനെതിരെ ബോർഡും സ്ഥാപിച്ചു. 
         ടി. വിശാലാക്ഷി ഉദ്ഘാടനം നിർവഹിച്ചു. പ്രധാനാധ്യാപിക കെ. ചന്ദ്രിക, സീഡ് കോ-ഓർഡിനേറ്റർ എൻ. അച്യുതാനന്ദൻ, കെ. മഞ്ജു, സീഡ് ക്ലബ്ബ് അംഗങ്ങളായ കെ. ഷാരു, ആർ. ആദർശ്, കെ. സെൽവരാജ്, യു. ജിത്തു, കെ. ചഞ്ജിത്ത് എന്നിവർ സംസാരിച്ചു.

January 23
12:53 2017

Write a Comment

Related News