environmental News

ട്രംപിന്റെപേരിൽ നിശാശലഭം

ന്യൂയോർക്ക്: യു.എസ്. പ്രസിഡന്റായി സ്ഥാനമേറ്റ ഡൊണാൾഡ് ട്രംപിന്റെ പേരിൽ നിശാശലഭം. കാലിഫോർണിയയിൽ കണ്ടെത്തിയ പുതിയയിനം നിശാശലഭത്തിന് ശാസ്ത്രജ്ഞർ നിയോപൽപ ഡൊണാൾഡ് ട്രംപിയെന്നാണ് പേരുനൽകിയിരിക്കുന്നത്. 
ശലഭത്തിന്റെ തലയുടെ മുകൾഭാഗത്തായി ഇളംമഞ്ഞയും വെളുപ്പും കലർന്ന ചെതുമ്പലുകൾക്കു സമാനമായ ഒരു ആവരണമുണ്ട്. ഈ ആവരണം നിയുക്തപ്രസിഡന്റിന്റെ ഹെയർസ്റ്റെലിനെ അനുസ്മരിപ്പിക്കുന്നതാണത്രെ. ഇതാണ് ശലഭത്തിന് ട്രംപിന്റെ പേര്‌ നിർദേശിക്കാൻ കാരണമായി ശാസ്ത്രജ്ഞർ പറയുന്നത്. തിരഞ്ഞെടുപ്പ് പ്രചരണവേളതൊട്ടേ സമൂഹമാധ്യമങ്ങളിലും മറ്റും ഏറെ ചർച്ചചെയ്യപ്പെട്ട ഒന്നാണ് ട്രംപിന്റെ കേശാലങ്കാരം. 
പുതുതായി കണ്ടെത്തിയ ശലഭത്തിന്റെ മാതൃക കാലിഫോർണിയ സർവകലാശാലയിലെ ബൊഹാർട്ട് ഷഡ്പദ മ്യൂസിയത്തിൽ മുമ്പുതന്നെയുണ്ട്. എന്നാൽ, ഔദ്യോഗികമായി ഇതിന് പേരുനൽകുന്നത് ഇപ്പോഴാണ്. അപൂർവമായി കണ്ടുവരുന്ന ഈ ഇനത്തിൽപ്പെട്ട ശലഭത്തെ സംരക്ഷിക്കാൻ അതിനുലഭിച്ചിരിക്കുന്ന പേരുമൂല്യം സഹായിക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ.

January 23
12:53 2017

Write a Comment