SEED News

തുണിബാഗുകളുമായി നൂറനാട് സി.ബി.എം. ഹൈസ്കൂള് 'മാതൃഭൂമി' സീഡ്ക്ലബ്ബ് അംഗങ്ങള്

ചാരുംമൂട്: നൂറനാട് സി.ബി.എം. ഹൈസ്കൂളിലെ 'മാതൃഭൂമി' സീഡ്ക്ലബ്ബ് വിദ്യാര്ഥികള് ഉപയോഗശൂന്യമായ തുണികള്കൊണ്ട് ബാഗുകള് നിര്മിച്ചു. സ്കൂളിലെ പ്ലാസ്റ്റിക് നിര്മാര്ജന പ്രവര്ത്തനങ്ങളുടെ ഭാഗമായാണ്  തുണിബാഗുകള് നിര്മിച്ച് കുട്ടികള്ക്കും, അധ്യാപകര്ക്കും, രക്ഷിതാക്കള്ക്കുമായി വിതരണം ചെയ്തത്.   അമ്പലപ്പുഴയില് നടന്ന ജില്ലാസ്കൂള് കലോത്സവവേദിയില് 'മാതൃഭൂമി' സീഡ് സ്റ്റാളില് മുഹമ്മ പഞ്ചായത്തിന്റെ  നേതൃത്വത്തില് നിര്മിച്ച തുണിബാഗുകള് പ്രദര്ശിപ്പിച്ചിരുന്നു. ഇതില്നിന്നു പ്രചോദനമുള്ക്കൊണ്ടാണ് സീഡ് പ്രവര്ത്തകര് സി.ബി.എം. സ്കൂളിലും തുണിബാഗ് നിര്മാണം ആരംഭിച്ചത്.  സ്കൂളിലെ തയ്യല്മെഷിനുകളില് അധ്യാപികയായ ഷീജയുടെ നേതൃത്വത്തിലാണ് ബാഗുനിര്മാണം പുരോഗമിക്കുന്നത്. ഹെഡ്മിസ്ട്രസ്സ് ആര്. സജിനി, അധ്യാപകന് കെ. ഉണ്ണികൃഷ്ണന്, സീഡ് കോ-ഓര്ഡിനേറ്റര് ആര്. സിനി എന്നിവര് നേതൃത്വം നല്കുന്നു.  

January 31
12:53 2017

Write a Comment

Related News