SEED News

പ്ലാസ്റ്റിക്കിനെതിരെ ബോധവത്കരണവും തുണിസഞ്ചി വിതരണവും


പന്തക്കല്‍: പന്തക്കല്‍ ഐഡിയല്‍ നഴ്‌സറി ആന്‍ഡ് യു.പി. സ്‌കൂള്‍ സീഡ് ക്ലബ്ബ് പ്ലാസ്റ്റിക്കിനെതിരെ ബോധവത്കരണവും തുണിസഞ്ചി വിതരണവും നടത്തി. ക്ലീന്‍ മാഹി ഗ്രീന്‍ മാഹി പദ്ധതിയുടെ ഭാഗമായാണ് പദ്ധതി. തലശേരി ജെ.സി.ഐ.യുടെ സഹകരണത്തോടെയാണ് പരിപാടി. 
പള്ളൂര്‍ കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റിക്ക് സാന്ത്വന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് സ്‌കൂളില്‍നിന്ന് ഫണ്ട് സ്വരൂപിച്ചു. ഫണ്ട് കാരുണ്യ സെക്രട്ടറി വത്സകുമാര്‍ ഏറ്റുവാങ്ങി. പ്ലാസ്റ്റിക്കിനെതിരെ ബോധവത്കരണ ക്ലാസ് നടന്നു.
200 തുണിസഞ്ചികള്‍ വിതരണം ചെയ്തു. ഡോ. വി.രാമചന്ദ്രന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് റീജേഷ് രാജന്‍ അധ്യക്ഷതവഹിച്ചു. വത്സകുമാര്‍, പി.പി.സുധേഷ്, കെ.പി.സജിത്ത്കുമാര്‍, പ്രഥമാധ്യാപിക ജി.ഉഷ എന്നിവര്‍ പ്രസംഗിച്ചു. സീഡ് ക്ലബ്ബംഗങ്ങളായ ദേവിക, മനോജ്യ, ദേവപ്രിയ, സ്‌നേദിഷ, ജസ്സിന്‍ രാജ്, ദേവക് സുധാകരന്‍ എന്നിവര്‍ നേതൃത്വം നല്കി.



















February 02
12:53 2017

Write a Comment

Related News