SEED News

ജൈവപച്ചക്കറി ഉത്പാദനത്തില്‍ മാതൃകയായി സീഡ് പ്രവര്‍ത്തകര്‍

കായണ്ണബസാര്‍: ജൈവപച്ചക്കറികള്‍ സ്‌കൂള്‍ മുറ്റത്തുതന്നെ ഒരുക്കുന്നതിന് പുതിയ വിദ്യകള്‍ സ്വീകരിക്കുകയാണ് മാട്ടനോട് എ.യു.പി. സ്‌കൂളിലെ മാതൃഭൂമി സീഡ് പ്രവര്‍ത്തകര്‍. റെയില്‍ ഷെല്‍ട്ടര്‍ ആന്‍ഡ് ഡ്രിപ്പ് ഇറിഗേഷന്‍ പദ്ധതിയാണ് ഈ വര്‍ഷം സ്‌കൂളില്‍ സ്വീകരിക്കുന്നത്.
കായണ്ണ കൃഷിഭവന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. വിഷരഹിത പച്ചക്കറികള്‍ ജൈവ കൃഷിരീതിയിലൂടെ ഉത്പാദിപ്പിച്ച് സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയിലൂടെ കുട്ടികള്‍ക്ക് ലഭ്യമാക്കുന്നതോടൊപ്പം നൂതന കൃഷിരീതികള്‍ പരിചയപ്പെടുത്താനും ഇതുവഴി സാധിക്കും.
ശീതകാല പച്ചക്കറികളായ കാബേജ്, കോളിഫ്‌ളവര്‍, കാപ്‌സിക്കം തുടങ്ങിയ ഇനങ്ങളും സ്‌കൂളിലെ മാതൃഭൂമി സീഡ് പ്രവര്‍ത്തകര്‍ സ്‌കൂള്‍മുറ്റത്ത് ഒരുക്കിയിരിക്കുന്നു. ഉദ്ഘാടനം പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.സി. സതി നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ ഷിനി രമേശ്, പി.ടി.എ. പ്രസിഡന്റ് ടി.പി. ചന്ദ്രന്‍, കൃഷി അസിസ്റ്റന്റ് ഗിരീഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. എ. വിനോദ്കുമാര്‍, വി.പി. ഷാജി, ടി.കെ. ദിനേശ്കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

February 04
12:53 2017

Write a Comment

Related News