SEED News

തണ്ണീർത്തടസംരക്ഷണ പ്രതിജ്ഞയെടുത്തു


   കോടംതുരുത്ത് ഗവ. വി.വി.എച്ച്.എസ്.എസ്. വിദ്യാർഥികൾ 
തണ്ണീർത്തടസംരക്ഷണ പ്രതിജ്ഞയെടുക്കുന്നു   
 അരൂർ: ലോക തണ്ണീർത്തടദിനാചരണത്തിന്റെ ഭാഗമായി കോടംതുരുത്ത് ഗവ. വി.വി.എച്ച്.എസ്.എസ്. സീഡ് ക്ലബ്ബ് വിദ്യാർഥികൾ തണ്ണീർത്തടങ്ങൾ സന്ദർശിക്കുകയും തണ്ണീർത്തടസംരക്ഷണ പ്രതിജ്ഞയെടുക്കുകയും ചെയ്തു. 
 രാവിലെ തണ്ണീർത്തടസംരക്ഷണ മുദ്രാവാക്യങ്ങളുമുയർത്തി റാലിയായി വിദ്യാർഥികളും അധ്യാപകരും പി.എസ്.കടത്തുകടവിലെത്തി. 
മലിനമാകുന്ന കായലോരം കുട്ടികൾ നേരിട്ടുകണ്ട് മനസ്സിലാക്കി. 
  തുടർന്ന് തണ്ണീർത്തടസംരക്ഷണ പ്രതിജ്ഞയെടുത്തു. തണ്ണീർത്തടങ്ങൾ സംരക്ഷിക്കേണ്ടതിനെക്കുറിച്ച് അധ്യാപകരായ ജ്യോതിമോൾ, സംഗീത എന്നിവർ പ്രസംഗിച്ചു.   

February 04
12:53 2017

Write a Comment

Related News