environmental News

'മിന്‍ഡാനാവോ' ഫിലിപ്പീന്‍ലിലെ മഡഗാസ്കര്‍ ;കണ്ടെത്തിയത് 123 ഇനം ജീവകളെ

ഭൂമിയിൽ ഏറ്റവും കൂടുതൽ ജീവിവർഗങ്ങളുള്ള സ്ഥലമാണു മഡഗാസ്കര്‍. കഴിഞ്ഞ ഒരു മാസത്തിനിടെയിൽ നടന്ന ഗവേഷണത്തില്‍ 123 ഇനം പുതിയ ജീവികളെ കണ്ടെത്തിയ മിന്‍ഡാനാവോ ദ്വീപ് ഫിലിപ്പീന്‍സിലെ മഡഗാസ്കര്‍ എന്നാണ് ഇപ്പോള്‍ അറിയപ്പെടുന്നത്. പാമ്പ്, പല്ലി, തവള, മുതല, ശുദ്ധജലത്തില്‍ ജീവിക്കുന്ന ആമ എന്നീ ഗണത്തില്‍ പെട്ട ജീവികളെയാണ് അന്താരാഷ്ട്ര ഗവേഷക സംഘം നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്.

വടക്കുകിഴക്കന്‍ മിന്‍ഡാനാവോയിലാണ് ജൈവവൈവിധ്യം ഏറെയുള്ളത്. കണ്ടെത്തിയവയില്‍ 35 ഇനം പാമ്പുകള്‍ , 40 ഇനം തവളകള്‍, 37 ഇനം പല്ലികള്‍, 9 ഇനം ആമകള്‍ എന്നിവയും ഒരു മുതലയും ഉള്‍പ്പെടുന്നു. ഈ ജീവികള്‍ക്കു പേരു നല്‍കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പിന്നീടു തീരുമാനിക്കും.

ഫിലിപ്പീന്‍സില്‍ ജൈവവൈവിധ്യം ഏറെയുണ്ടെന്നറിയായിരുന്നെങ്കിലും ഇത്രത്തോളം പുതിയ ജീവികളെ പ്രതീക്ഷിച്ചില്ലെന്നു പഠനത്തിനു നേതൃത്വം നല്‍കിയ പ്രൊഫസർ റാഫേ ബ്രൗണ്‍ പറഞ്ഞു. ഫിലിപ്പീന്‍സിലെ മറ്റ് ദ്വീപുകളിലും ഇതേപോലെ ജൈവവൈവിധ്യം ഉണ്ടായേക്കാമെന്നും ഗവേഷകർ പ്രതീക്ഷ പ്രകടിപ്പിച്ചു.

ആമസോണ്‍ കാടുകള്‍ക്കു ശേഷം ജൈവശാസ്ത്ര വിദഗ്ധരുടെ ശ്രദ്ധയിപ്പോള്‍ ഏറ്റവുമധികം തിരിഞ്ഞിരിക്കുന്നത് കരീബിയന്‍ മേഖലകളിലേക്കും തെക്കുകിഴക്കന്‍ ഏഷ്യയിലേക്കുമാണ്. രാഷ്ട്രീയ അസ്ഥിരതകള്‍ക്കു ശേഷം ശാന്തമായ അന്തരീക്ഷം രൂപപ്പെട്ടതാണ് ഇവിടങ്ങളില്‍ ഗവേഷണം നടത്താന്‍ കാരണം. ഒപ്പം വനനശീകരണം ഏറ്റവുമധികം നടക്കുന്ന മേഖലാണ് തെക്കുകിഴക്കനേഷ്യ. ഇവിടങ്ങളില്‍ ഉടന്‍ ഗവേഷണം നടത്തി സ്ഥലത്തിന്‍റെയും ജീവിവര്‍ഗ്ഗത്തിന്‍റെയും പ്രാധാന്യം മനസ്സിലാക്കി നല്‍കിയില്ലെങ്കില്‍ ഒട്ടേറെ ജീവിവര്‍ഗ്ഗങ്ങള്‍ അറിയപ്പെടാതെ തന്നെ അപ്രത്യക്ഷമായേക്കാമെന്നും ശാസ്ത്രലോകം കരുതുന്നു. 

തയ്യാറാക്കിയത് :-മാധുരി ബാല 

March 01
12:53 2017

Write a Comment