ജമാഅത്ത് സ്കൂളിൽ പരിസ്ഥിതിവാരാഘോഷം
കരുമാല്ലൂർ ആലങ്ങാട് ജമാഅത്ത് പബ്ലിക് സ്കൂളിൽ പരിസ്ഥിതി വാരാഘോഷത്തിന് മാനേജ്മെൻ്റ് കമ്മിറ്റിയംഗം വി.പി. അഷ്റഫ്, പ്രിൻ സിപ്പൽ സുമിത ഷെമീർ എന്നിവർ ചേർന്ന് ചെറുധാന്യ തൈകൾ നട്ടു കൊണ്ട് തുടക്കംകുറിച്ചു. ഭൂമിയെ വീണ്ടെടുക്കുക, മരുഭൂമി വത്കരണ വും വരൾച്ചയും പ്രതിരോധിക്കുക എന്ന ഈ വർഷത്തെ ലോക പരി സ്ഥിതിദിനാചരണവിഷയം ഉൾക്കൊണ്ടുകൊണ്ട് കുട്ടികൾ പ്രതിജ്ഞ യെടുത്തു. കാലാവസ്ഥാ വ്യതിയാനം വൃക്ഷങ്ങളിൽ വരുത്തുന്ന മാറ്റ ങ്ങൾ നിരീക്ഷിച്ചറിയുന്ന സീസൺ വാച്ച് തുടങ്ങി.
August 03
12:53
2024