പരിസ്ഥിതി ദിനത്തിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഹരിതസേനാംഗങ്ങളെ ആദരിച്ച് അയ്യപ്പനെഴുത്തച്ഛൻ സ്കൂൾ
രാമനാട്ടുകര: ഒരു ഹരിത ഭാവി സ്വപ്നം കാണാൻ കുട്ടികളെ പ്രചോദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അയ്യപ്പനെഴുത്തച്ഛൻ സ്കൂളിൽ പരിസ്ഥിതി ദിനത്തിൽ വേറിട്ട നിരവധി പരിപാടികൾ സംഘടിപ്പിച്ചു. പരിസ്ഥിതിയെ മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന രാമനാട്ടുകര മുനിസിപാലിറ്റി കീഴിൽ പ്രവർത്തിക്കുന്ന ഹരിതസേനാംഗങ്ങളായ എം അജിത, പി റിനി എന്നിവർ സ്കൂൾ അസംബ്ലിയിൽ വച്ച് ആദരം ഏറ്റുവാങ്ങി. വിദ്യാലയത്തിലെ പരിസ്ഥിതി, സീഡ് എന്നി ക്ലബുകളുടെ സംയുക്തത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. അധ്യാപകരായ
എം കെ മോഹൻ ദാസ്, വിപിൻ മനാട്ട്, എ കെ ഷൈലേഷ്, പി എം ആശ എന്നിവർ സംസാരിച്ചു.
June 06
12:53
2024