പരിസ്ഥിതിയോടലിഞ്ഞ് ഗുരുദേവ വിലാസം
തലക്കുളത്തൂർ:ഗുരുദേവ വിലാസം എൽ പി സ്കൂൾ ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ മാതൃഭൂമി സീഡ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു. പ്രധാന അധ്യാപകൻ വരുൺ പ്രസാദിൻ്റെ അധ്യക്ഷതയിൽ തലക്കുളത്തൂർ വാർഡ് മെമ്പർ കെ പി ഗിരിജ കുട്ടികൾക്ക് വൃക്ഷത്തൈ നൽകി ഉദ്ഘാടനം ചെയ്തു. ഔഷധത്തോട്ട നിർമ്മാണം എന്ന ലക്ഷ്യത്തോടെ ഔഷധഗുണമടങ്ങുന്ന മുരിങ്ങാത്തൈകൾ ആണ് ഇപ്രാവശ്യം സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും വിതരണം ചെയ്തത്. ഇതുകൂടാതെ പരിസ്ഥിതി ദിന പോസ്റ്റർ നിർമ്മാണം, ചിത്രരചന മത്സരം എന്നിവ നടന്നു. അരുൺ പി സി, സാന്ദ്ര ,സിജില, സാജിത, ജിൻഷ , ജൂബിത എന്നിവർ ആശംസയും സീഡ് കോഡിനേറ്റർ അമൃത സദാനന്ദൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സിറാജ് ഒ.കെ നന്ദിയും അറിയിച്ചു.
June 06
12:53
2024