environmental News

പറവകൾക്ക് ജീവജലം നൽകി സെയ്ന്റ് ഇഗ്നേഷ്യസ് സ്‌കൂൾ സീഡ് ക്ലബ്ബ്

കാഞ്ഞിരമറ്റം കാഞ്ഞിരമറ്റം സെയ്ൻ്റ് ഇഗ്നേഷ്യസ് സ്കൂൾ സീഡ് ക്ലബ്ബിന്റെ യും ആന്റി നർക്കോട്ടിക്സ് ക്ലബ്ബിന്റെ യും ആഭിമുഖ്യത്തിൽ വിദ്യാലയ പരിസരത്തെത്തുന്ന പറവകൾക്കും മറ്റുജീവികൾക്കും ജീവജലം നൽകാ നുള്ള പദ്ധതി തുടങ്ങി. കൽച്ചട്ടിക ളും മൺപാത്രങ്ങളും ശേഖരിച്ച വി ദ്യാർഥികൾ ഇതിൽ വെള്ളം നിറച്ചു വെക്കും.ഇത്തരം ജീവികളെ നിരീക്ഷിക്കാനും വിദ്യാർ ഥികളുടെ വീടുകളിലേക്കും പരിസ രപ്രദേശങ്ങളിലേക്കും വെള്ളം നൽകുന്നതോടൊപ്പംഇത്തരം പ്ര വർത്തനങ്ങൾ വ്യാപിപ്പിക്കാനും തീ രുമാനിച്ചു.


ഹെഡ്മിസ്ട്രസ് പ്രിമ എം. പോൾ, പി.ടി.എ. പ്രസിഡൻ്റ് കെ.എ. റഫീഖ്, സീഡ് കോ-ഓർഡിനേറ്റർ കെ. ജീവ ജോൺ, ഹരിത സമിതി കൺവീ നർ ടി.പി. ശോഭ, കെ.ഒ. ബിജു, സി. ജോയ് തുടങ്ങിയവർ പങ്കെടുത്തു.

August 02
12:53 2024

Write a Comment