മരമുത്തശ്ശി തണലിൽ സീഡ് ക്ലബ്ബ് അംഗങ്ങൾ...
ബേപ്പൂർ : അരക്കിണർ ഗോവിന്ദവിലാസ് എ. എൽ. പി സ്കൂൾ സീഡ് ക്ലബ്ബ് 170 വർഷം പഴക്കമുള്ള സ്കൂൾ അങ്കണത്തിലെ മര മുത്തശ്ശിയെ സീഡ് ക്ലബ്ബ് ആദരിച്ചു. വരൾച്ച പ്രതിരോധന പ്രവർത്തനങ്ങൾ ആവിഷ്കരിച്ചു. ആവാസവ്യവസ്ഥകൾ നിലനിർത്താനും പുനസൃഷ്ടക്കുന്നതിനും മാസ്റ്റർപ്ലാൻ തയ്യാറാക്കുന്നതിനാവശ്യമായ പദ്ധതി ആവിഷ്കരിച്ചു. മരമുത്തശ്ശി തണലിൽ എന്ന പരിപാടി പ്രധാനാധ്യാപകൻ എംആർ പ്രശാന്ത് ഉദ്ഘാടനം ചെയ്തു.കെസി അനൂപ് അധ്യക്ഷനായി. സ്വീറ്റ് ക്ലബ് കൺവീനർ പി എം അൻവർ സെമിൽ, വി കെ ദിനൂപ്, പി എൻ അരവിന്ദ്, പി സ്മിത എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
June 06
12:53
2024