SEED News

പക്ഷികളുടെ ദാഹമകറ്റാൻ സീഡ് വിദ്യാർഥികൾ


 മാന്നാർ: വരൾച്ച രൂക്ഷമായതോടെ ദാഹജലംകിട്ടാതെ വിഷമിക്കുന്ന പക്ഷികളെ സഹായിക്കാൻ ഒരുസംഘം സീഡ് വിദ്യാർഥികൾ. മാന്നാർ കുരട്ടിക്കാട് ശ്രീഭുവനേശ്വരി ഹൈസ്കൂളിലെ മാതൃഭൂമി സീഡ് ക്ലാസ് അംഗങ്ങളാണ് മൺചട്ടികളിൽ വെള്ളംനിറച്ച് പക്ഷികൾക്കായി ഒരുക്കിവച്ചത്.
 സ്കൂൾപരിസരത്ത് പലഭാഗത്തായി കുട്ടികൾ ചട്ടികളിൽ വെള്ളം നിറച്ചുവച്ചു. 
പക്ഷികൾക്ക് ദാഹം തീർക്കാൻ മാത്രമല്ല, ഒന്നുകുളിച്ചിട്ടുകൂടി പോകാൻ വേണ്ടിയാണ് വിസ്താരമുള്ള മണൽച്ചട്ടികളിൽ വെള്ളം നിറച്ചുവച്ചത്. 
സഹജീവികളുടെ ദാഹമകറ്റാനുള്ള കുട്ടികളുടെ പ്രവർത്തനം പക്ഷിനിരീക്ഷകനായ ഹരികുമാർ മാന്നാർ ഉദ്ഘാടനം ചെയ്തു.
സ്കൂൾ മാനേജർ എൽ.പി.സത്യപ്രകാശ് അധ്യക്ഷനായി. പ്രിൻസിപ്പൽ മോഹനചന്ദ്രൻനായർ, അഡ്മിനിസ്ട്രേറ്റർ കെ.കെ.കൃഷ്ണൻകുട്ടി, സീഡ് കോ-ഓർഡിനേറ്റർ ബി.ശ്രീലത എന്നിവർ പ്രസംഗിച്ചു. 
 
 മാന്നാർ ശ്രീഭുവനേശ്വരി ഹൈസ്കൂളിലെ സീഡ് വിദ്യാർഥികൾ
പക്ഷികൾക്ക് ദാഹമകറ്റാനായി മൺചട്ടികളിൽ വെള്ളംവയ്ക്കുന്നു

March 22
12:53 2017

Write a Comment

Related News