reporter News

ചടയമംഗലത്തെ തണ്ണീര്‍ത്തടം സംരക്ഷിക്കണം

സീഡ് റിപ്പോര്‍ട്ടര്‍ -സൂര്യഗായത്രി,  സ്റ്റാന്‍ഡേര്‍ഡ് 9- ഗവ. എം ജി എച്ച് എസ്,  ചടയമംഗലം. 

ചയെമംഗലം : രൂക്ഷമായ ജലക്ഷാമത്തിന്റ പിടിയില്‍ നിന്നും ചടയമംഗലത്തെ രക്ഷിക്കാന്‍ തണ്ണീര്‍ത്തടം സംരക്ഷിക്കണമെന്ന് ചടയമംഗലം ഗവ. എം ജി എച്ച് എസ്  മാതൃഭൂമി സീഡ് യൂണിറ്റ്. പഞ്ചായത്ത് അതിര്‍ത്തിയില്‍ ആരും ശ്രദ്ധിക്കാതെ കിടക്കുന്ന ഈ ജലാശയം സംരക്ഷിക്കേണ്ട കാലമായി. കുളം നിര്‍മ്മിച്ച് സംരക്ഷിച്ചാല്‍ മേഖലയിലെ ജലക്ഷാമത്തിന് ഒരു പരിധിവരെ പരിഹാരം കാണാന്‍ കഴിയും. ചടയമംഗലം പഞ്ചായത്ത് സ്റ്റേഡിയത്തിന് പിന്‍ ഭാഗത്താണ് ഈ തണ്ണീര്‍ത്തടം. വിവിധ പ്രദേശങ്ങളില്‍ ജലക്ഷാമം രൂക്ഷമാകുമ്പോള്‍ ആശ്വാസത്തിന്റ നിറകുടമാകാന്‍ ജലാശയത്തിന് കഴിയുമെന്നും കുട്ടികള്‍ക്ക് പ്രത്യാശയുണ്ട്. ഇത് സംബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ ജില്ലാ കളക്ടര്‍  ,പഞ്ചായത്ത് പ്രസിഡന്റ് എന്നിവര്‍ക്ക് നിവേദനം നല്‍കി.  

     ഇപ്പോള്‍ ജലാശയവും പരിസരവും സാമൂഹ്യവിരുദ്ധരുടെ താവളമാണ്. ഒന്നു ശ്രദ്ധിച്ചാല്‍ മൂല്യമേറിയ നിധിയായി , നിരവധി പേരുടെ ദാഹശമനിയായി ഇത് മാറും. പ്രദേശവാസികളും ഭരണകൂടവും ഒന്നിക്കണമെന്നു മാത്രം. അതേസമയം ജലാശയം മണ്ണിട്ട് സൗധങ്ങള്‍ പണിയാനുള്ള നീക്കവും നടക്കുന്നു. വികസനത്തിന് ആരും എതിരല്ല. നാടിന്റ നന്മക്കാകണമെന്നു മാത്രം. . അക്ഷയ ഖനിയായ ജലസ്രോതസ് സംരക്ഷിച്ചാല്‍ നാടിന്റ കുടിവെള്ള പ്രശ്‌നത്തിന് സത്വര പരിഹാരം കാണാന്‍ കഴിയും .അതിന് കൂട്ടായ ശ്രമം വേണം. 

 

March 25
12:53 2017

Write a Comment