SEED News

ഇടവിളാകം ഗവ യു പി സ്കൂള ശ്രേഷ്ഠ് ഹരിത വിദ്യാലയം

തിരുവനന്തപുരം : ഇടവിളാകം ഗവ യു പി സ്കൂള ശ്രേഷ്ട ഹരിത വിദ്യാലയം പദവിലേക് എത്തിയത് ചിട്ടയായ പ്രവർത്തനങ്ങളില്ലൂടെ.  മാതൃഭുമി സീഡ് പ്രവര്ത്തനത്ത്തിൽ  തുടര്ച്ചയായി ആറാം വര്ഷവും ജില്ലയിലെ ഒന്നാമത് എത്തുന്ന സംസ്ഥാനത്തിലെ ഏക വിദ്യലയമാണ് കണിയാപുരം ഉപജില്ലയിലെ ഇടവിളാകം ഗവ  യു.പി സ്കൂള്,സ്കൂള് സ്ഥിതി ചെയ്യുന്ന മംഗലപുരം ഗ്രാമ പഞ്ചായത്തിലെ പാരിസ്ഥിതിക പ്രശ്നങ്ങളില് സാമൂഹ്യ പിന്തുണയോടെ സീഡ് പ്രവർത്തകർ ഏറ്റെടുത്തു പരിഹാരം കണ്ടെത്താനുള്ള പ്രവർത്തനങ്ങൾ  ചെയ്തുവരുന്നു.

നാട്ടുമാവ്  വർഷാചരണ  പ്രവർത്തനങ്ങളിൽ  ഇരുപതിൽപരം  മാവിൻതൈകൾ  സ്കൂളിലും  അഞ്ഞൂറിലധികം മാവിൻ തൈകൾ  വിദ്യാർത്ഥികളുടെ വീട്ടിലും നട്ടിരുന്നു. വിദ്യാലയത്തിലെ ഭക്ഷണത്തിന്  ആവശ്യമായ പച്ചക്കറികളും  സ്കൂളിൽത്തന്നെ  ഉത്പാദിപ്പിക്കുന്നുണ്ട്.കുട്ടികളുടെ എല്ലാ വീട്ടിലും കൃഷി എന്ന പദ്ധതി നടപ്പിലാക്കുന്നു..ഭിന്നശേഷിയൂള്ള  കുട്ടികള്ക്കായി 1.25ലക്ഷം രൂപ ചെലവിൽ  നിർമിച്ച  പൂന്തോട്ടത്തിൽ  അഞ്ഞൂറിലധികം ഔഷധസസ്യങ്ങളുണ്ട്. ജല ദൌര്ലഭ്യം തടയാൻ  മഴവെള്ള സംഭരണിയും സമീപത്തെ കിണറുകളിൽ  ജലസാന്ദ്രത വർധിപ്പിക്കുന്നതിനുള്ള നിരവധി പ്രവർത്തനങ്ങൾ  നടത്തുന്നു. പ്രദേശത്തെ ഏറ്റവും വലിയ ജലാശയമായ കഠിനംകുളം കായൽ  സംരക്ഷിക്കുന്നതിനായി നിരവധി ബോധവത്‌കരണ  പരിപാടികളും  ശുചീകരണ പ്രവർത്തനങ്ങളും സംഘടിപ്പിക്കുന്നു.

എനർജി  മാനേജ്‌മെന്റ്  സെൻറർ  സംസ്ഥാനത് മികച്ച സംരക്ഷണ പ്രവർത്തനം  നടത്തിയതിനുള്ള അംഗീകാരവും  ഇടവിളാകം ഗവ യു പി സ്കൂളിന് ലഭിച്ചു. ഇതിന്റെ ഭാഗമായി .25000 രൂപയുടെ എൽ .ഇ.ഡി ഉപകരണങ്ങളും സ്കൂളിനു ലഭിച്ചു.

സ്കൂളിലെ മുഴുവൻ  കുട്ടികളും സീഡ് പ്രവർത്തനങ്ങളിൽ പങ്കാളികളാനെങ്കിലും  സീഡ് ക്ലബ്ബിൽ നൂറ്  അംഗങ്ങൾ  പ്രവർത്തനങ്ങൾക്  നേതൃത്വം നൽകിവരുന്നു .കുട്ടികളുടെ സ്വഭാവ രൂപവത്കരണത്തിൽ  സീഡ് പ്രവർത്തനങ്ങൾ മകച്ച പങ്കാണ് വഹിക്കുന്നതെന്ന് രക്ഷകർത്താക്കൾ  പറയുന്നു . ഹരിതം  ഔഷധ പദ്ധതി സീസൺ വാച്ച്  പദ്ധതി, തുടങ്ങിയ പ്രവർത്തനങ്ങൾ സ്കൂളിൽ  നടപ്പിലാക്കിയിട്ടുണ്ട് . മാതൃഭൂമി  സീഡ്  ലവ് പ്ലാസ്റ്റിക്  വിപുലമായി നടപ്പിലാക്കുന്നു .  സായി ഗ്രാമത്തിന്റെ സഹകരണത്തോടെയാണ്   പ്ലാസ്റ്റിക്ക് മാലിന്യം ശേഖരിച്ചു റീസൈക്കിളിങ്ങിനായി  അയക്കുന്നത്, പ്രദേശത്തെ 36ൽ  പരം റസിഡന്റ്സ് അസോസിയേഷനുകൾ  ഈ പദ്ധതിയുമായി സഹകരിക്കുന്നു.

.
മംഗലപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മംഗലപുരം ഷാഫി,വൈസ് പ്രസിഡന്റ് സുമ ഹരിലാൽ  ,വാർഡ്  അംഗം സി.പി സിന്ധു എന്നിവരാണ് സ്കൂള് പ്രവർത്തനങ്ങൾക് മാർഗനിർദേശം നൽകുന്നത്.

പി.റ്റി.എ,എസ്.എം.സി.സ്കൂള് വികസന സമിതി എന്നിവരുടെ മേൽനോട്ടത്തിൽ  പ്രഥമാദ്ധ്യാപിക  എം.എൽ  രേണുക ,സീഡ് കോഓർഡിനേറ്റർ  പള്ളിപ്പുറം ജയകുമാർ , കാർഷിക  ക്ലബ്ബ് കൺവീനർ  എസ് ഷാബു എന്നിവരാണ് പ്രവര്ത്തങ്ങള്ക്ക് നേതൃത്വം നൽകുന്നത്.

March 27
12:53 2017

Write a Comment

Related News