environmental News

പകരം വെക്കാനില്ലാത്ത ടിബറ്റിന്റെ പരിസ്ഥിതി പ്രേമം

പരിസ്ഥിതി സംരക്ഷണത്തിന്റെ ടിബറ്റന്‍ പാഠങ്ങള്‍ പരിസ്ഥിതിയെ എങ്ങനെ സംരക്ഷിക്കണമെന്നതില്‍ ലോകത്തിനു തന്നെ മാതൃകയാണ്. ലോകത്തിന്റെ മേല്‍ക്കൂരയെന്നു വിശേഷണമുള്ള ടിബറ്റ് എന്ന കൊച്ചു രാജ്യം. ലോകത്തു തന്നെ ഏറ്റവും നന്നായി പരിസ്ഥിതി സംരക്ഷിക്കപ്പെടുന്ന പ്രദേശമാണു ടിബറ്റെന്നാണ് ചൈനീസ് പരിസ്ഥിതി ശാസ്ത്രജ്ഞരുടെ റിപ്പോര്‍ട്ട് പറയുന്നത്. ചൈനയുടെ ഖനന പദ്ധതികള്‍ ടിബറ്റ് പരിസ്ഥിതിക്കു വലിയ തോതില്‍ ദോഷം ചെയ്യുന്നുവെന്ന മുന്നറിയിപ്പിനെ തുടര്‍ന്നു ചൈനീസ് സര്‍ക്കാര്‍ ടിബറ്റില്‍ പരിസ്ഥിതി സംരക്ഷണ പദ്ധതികള്‍ ആരം ഭിച്ചിരുന്നു. 

പ്ലാന്‍ഫോര്‍ സേഫ്റ്റി ബാരിയര്‍ പ്രൊട്ടക്ഷന്‍ ആന്റ് കണ്‍സ്ട്രക്ഷന്‍ ഇന്‍ ടിബറ്റ്(2008-30) എന്നാണ് ടിബറ്റിന്റെ പരിസ്ഥിതി സംരക്ഷണത്തിനായുള്ള ദീര്‍ഘകാല പദ്ധതിക്കു പേരിട്ടിരുന്നത്. ഈ പദ്ധതിക്ക് ചൈന സെന്‍ട്രല്‍ കാബിനറ്റ് അനുമതി നല്‍കുകയും ചെയ്തിരുന്നു. ഇവരുടെ വര്‍ഷങ്ങള്‍ നീണ്ട പഠനമാണ് ടിബറ്റിന്റെ പരിസ്ഥിതിയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുകൊണ്ടുവരുന്നത്. ടിബറ്റിന്റെ പരിസ്ഥിതിക്കു കാര്യമായ നാശങ്ങളുണ്ടായിട്ടില്ലെന്നു മാത്രമല്ല മേഖലയിലെ പരിസ്ഥിതി ആരോഗ്യം വര്‍ധിച്ചിരിക്കുകയാണെന്നും കാസ് റിപ്പോര്‍ട്ട്(ചൈനീസ് അക്കാദമി ഓഫ് സയന്‍സസ്) പറയുന്നു. ടിബറ്റില്‍ വരള്‍ച്ച നേരിടുന്ന പ്രദേശങ്ങളുടെ അളവ് 1,07,100 ഹെക്ടറായി കുറഞ്ഞെന്നും ചൈനീസ് അക്കാദമി ഓഫ് സയന്‍സസ് റിപ്പോര്‍ട്ട് പറയുന്നു.

ഹരിത ഇന്ധനങ്ങളുടെ ഉപയോഗവും ടിബറ്റി  ല്‍ വര്‍ധിച്ചിട്ടുണ്ട്. രാജ്യത്ത് ഉപയോഗിക്കുന്ന ഈന്ധനത്തില്‍ 65.6 ശതമാനവും ഹരിത ഇന്ധനങ്ങളാണ്. ടിബറ്റിലെ ആകെയുള്ള നീര്‍ത്തടങ്ങളില്‍ 65.98 ശതമാവും സംരക്ഷിത പ്രദേശങ്ങളാണ്. ഇത് ഏകദേശം 4.31 ദശലക്ഷം ഹെക്ടര്‍ വരും. ടിബറ്റിലെ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഏറെ ഫലപ്രദമാണെന്നതിന്റെ പ്രധാന തെളിവ് രാജ്യത്തെ വെള്ളത്തിന്റേയും വായുവിന്റേയും മണ്ണിന്റേയും ഗുണനിലവാരം തന്നെയാണ്. ടിബറ്റിലെ പ്രധാന നദിയായ യാര്‍ലങ് സാങ്‌ബോ നദിയിലേയും നമാട്‌സോ തടാകത്തിലേയും വെള്ളത്തിന്റെ ഗുണനിലവാരം യഥാക്രമം ഗ്രേഡ് 1ഉം ഗ്രേഡ് 2ഉമാണ്.വെള്ളത്തിന്റെ ഗുണനിലവാരക്രമത്തില്‍ ഏറ്റവും ഉയര്‍ന്ന തോതിലുള്ളതാണിത്. ടിബറ്റിലെ പ്രധാന നഗരങ്ങളിലെ വായുവിന്റെ ഗുണനിലവാരവും ഏറെ മെച്ചപ്പെട്ടതാണ്. മൂന്നു വര്‍ഷം കൊണ്ടാണു കാസ്(ചൈനീസ് അക്കാദമി ഓഫ് സയന്‍സസ്) തങ്ങളുടെ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ടിബറ്റിലെ പ്രധാന പത്തു മേഖലകളിലായിരുന്നു വിവരശേഖരണം നടത്തിയത്. മൂന്നു വ്യത്യസ്ത പ്രദേശങ്ങളില്‍ നിന്നായി 1300 ഓളം സാമ്പിളുകള്‍ ശേഖരിച്ചു. കഴിഞ്ഞ 20 വര്‍ഷമായി ടിബറ്റിനുണ്ടാകുന്ന പാരിസ്ഥിതിക വ്യതിയാനങ്ങള്‍ നിരീക്ഷിക്കുകയും വിവരശേഖരണം നടത്തുകയും ചെയ്യുന്നുണ്ട് കാസ്.


March 30
12:53 2017

Write a Comment