SEED News

മാതൃകാ തോട്ടത്തില് പരിസ്ഥിതി ക്യാമ്പ്

കൊച്ചി: ചാറ്റല്മഴയും പൂമ്പാറ്റകളും പറന്നുവന്ന, ആലുവയിലെ പെരിയാറിന്റെ തീരത്തെ മാതൃകാ തോട്ടത്തില് പ്രകൃതിയുടെ കൗതുകങ്ങള് പങ്കുവച്ച് അധ്യാപകരും വിദ്യാര്ഥികളും ഒത്തുചേര്ന്നു. 'മാതൃഭൂമി' ഒരുക്കിയ മാതൃകാ തോട്ടത്തില് 'മാതൃഭൂമി സീഡി'ലെ എട്ടുവര്ഷത്തെ 'ജെം ഓഫ് സീഡ്' വിദ്യാര്ഥികളും മികച്ച ടീച്ചര് കോ-ഓര്ഡിനേറ്റര്മാരുമാണ് പരിസ്ഥിതി ക്യാമ്പിന്റെ ഭാഗമായി ഒത്തുചേര്ന്നത്. 
 മാതൃകാ തോട്ടത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പരിസ്ഥിതി പ്രവര്ത്തകന്  വേണു വാര്യത്ത് സംസാരിച്ചു.  ജൈവ വൈവിധ്യം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജ് അധ്യാപകന് ഡോ. വി. ജഗന്നാഥ് സംസാരിച്ചു. 
  അധ്യാപകരും വിദ്യാര്ഥികളും തങ്ങളുടെ പരിസ്ഥിതി സംരക്ഷണ അനുഭവങ്ങള് പങ്കുവച്ചു. ഈസ്റ്റേണ് കോണ്ഡിമെന്റ്‌സ് മാര്ക്കറ്റിങ് ഹെഡ് ബിജു ജോബ്, ഫെഡറല്‍ ബാങ്ക് സി.എസ്.ആര്. ഹെഡ് രാജു ഹോര്മിസ്, മാതൃഭൂമി നാഷണല് ഹെഡ് -മീഡിയ സൊല്യൂഷന്‌സ് കമല് കൃഷ്ണന് പി.എസ്.  എന്നിവര് മാതൃകാ തോട്ടത്തില് വൃക്ഷത്തൈകള് നട്ടു. 

May 24
12:53 2017

Write a Comment

Related News