SEED News

നാട്ടുമാവ് സംരക്ഷണത്തിനായി തിച്ചൂര്‍ വന സംരക്ഷണ സമിതി



സീഡ്   'നാട്ടു മാഞ്ചോട്ടില്‍' പദ്ധതിയുമായി സഹകരിച്ച് ശേഖരിച്ച നാട്ടുമാവിന്‍ വിത്തുകള്‍ തിച്ചൂര്‍ വന സംരക്ഷണ സമിതി അംഗങ്ങള്‍ മാതൃഭൂമിക്ക് നല്‍കുന്നതിനായി ബീറ്റ് ഫോറെസ്റ്റ് ഓഫീസര്‍ പി. എം അബ്ദുല്‍ റഹീമിന് കൈമാറുന്നു.
നാട്ടുമാവ് സംരക്ഷണത്തിനായി മാതൃഭൂമി സീഡും തിച്ചൂര്‍ വന സംരക്ഷണ സമിതിയും കൈകോര്‍ത്തു.സീഡ്   'നാട്ടു മാഞ്ചോട്ടില്‍' പദ്ധതിയുടെ ഭാഗമായി 800 ല്‍ അധികം   നാട്ടുമാവ് വിത്തുകളാണ്  സമിതി  ശേഖരിച്ചത്.പുളിയന്‍, കൊളമ്പ് ,പോപ്ലിങ് , ഗോമാങ്ങ, പ്രിയൂര്‍,ചന്ദനമാങ്ങ , മൂവാണ്ടന്‍ തുടങ്ങിയ ഇനം  നാട്ടുമാവ് വിത്തുകളാണ്  ശേഖരിച്ചത്.വിത്തുകള്‍ മാതൃഭൂമി  മുളപ്പിച്ച് തൈകളാക്കി കുട്ടികള്‍ക്ക് വിതരണം ചെയ്യും.

തിച്ചൂര്‍ വന സംരക്ഷണ സമിതി ഓഫീസില്‍ വെച്ച നടന്ന  പരിപാടിയില്‍ ശേഖരിച്ച നാട്ടുമാവിന്‍ വിത്തുകള്‍  സമിതി അംഗങ്ങള്‍ മാതൃഭൂമിക്ക് നല്‍കുന്നതിനായി ബീറ്റ് ഫോറെസ്റ്റ് ഓഫീസര്‍ പി. എം അബ്ദുല്‍ റഹീമിന് കൈമാറി .സമിതി പ്രെസിഡന്റ് വി .ടി.സജീഷ്  അധ്യക്ഷനായി. ഇ.പി. വിജി സ്വാഗതവും ടി.സുമ നന്ദിയും പറഞ്ഞു.സമിതി അംഗങ്ങളായ എം. കെ. ബാലന്‍ ,പി.എന്‍ മോഹനന്‍  ,പ്രജീന ,വിദ്യാര്‍ത്ഥികളായ സുജീഷ്, സഞ്ജയ് ,കൃഷ്ണഗീത,അന്‍ഞ്ചേഷ് ,ദ്യുത കൃഷ്ണ എന്നിവര്‍ പങ്കെടുത്തു.





June 07
12:53 2017

Write a Comment

Related News