SEED News

വിത്തുപന്തുരുട്ടി...പുളിങ്കുരു കിഴികെട്ടി അവാർഡും കിട്ടി



സീഡ് വിശിഷ്ട ഹരിത വിദ്യാലയ പുരസ്‌കാരം  മൂന്നാം സ്ഥാനം വെള്ളയാംകുടി സെയ്ന്റ് ജെറോംസ് എച്ച്.എസിന്



വെള്ളയാംകുടി: പച്ചപ്പ് നിറച്ചുവെച്ച പതിനയ്യായിരം വിത്തുപന്തുകൾ. വൻമരങ്ങളാകാൻ തയ്യാറായ 500 പുളിങ്കുരുക്കിഴികൾ. പിന്നെയും ഒട്ടനവധി പദ്ധതികൾ.

വെള്ളയാംകുടി സെയ്ന്റ് ജെറോംസ് എച്ച്എസിലെ സീഡ് കൂട്ടുകാർ സമൂഹത്തിന് നൽകിയത് മനോഹരമായ ഒരു പ്രകൃതി സംരക്ഷണ മാതൃകയായിരുന്നു.

ആ മികവേറിയ പ്രവർത്തനങ്ങൾക്കുള്ള അഗീകാരമായിട്ട് ഇപ്പോൾ സീഡ് വിശിഷ്ട ഹരിത വിദ്യാലയ പുരസ്‌കാരം സ്‌കൂളിനെ തേടിയെത്തിയിരിക്കുകയാണ്. സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനം. 50000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

മാതൃഭൂമിയും ഫെഡറൽ ബാങ്കും ചേർന്ന് നടപ്പാക്കുന്ന സീഡ് പദ്ധതിയിൽ സംസ്ഥാന തലത്തിലെ മികച്ച മൂന്ന് സ്‌കൂളുകൾക്കാണ് ഹരിത വിദ്യാലയ പുരസ്‌കാരം നൽകുന്നത്.


പൂച്ചെടി മുതൽ

മുന്തിരി വരെ


ഏറെ പരിശ്രമം വേണ്ട പ്രവർത്തനങ്ങളാണ് വെള്ളയാംകുടിയിലെ കുട്ടികൾ ഏറ്റെടുത്ത് നടപ്പാക്കിയത്.

ആത്ത, പുളി, മാങ്ങ, ചക്ക എന്നിവയുടെ വിത്തുകൾ നിറച്ച 15000 പന്തുകൾ വിദ്യാർഥികൾ രണ്ട് മാസം കൊണ്ടാണ് നിർമിച്ചത്. എവിടെയിട്ടാലും നനവ് തട്ടിയാൽ വിത്തുകൾ കിളിർത്തു പൊങ്ങുന്ന രീതിയിൽ തയ്യാറാക്കിയ പന്തുകൾ വനംവകുപ്പിന് കൈമാറി.

വനങ്ങളിലും മറ്റും ഫലവൃക്ഷങ്ങൾ വളർത്തി വന്യമൃഗങ്ങൾക്ക് ഭക്ഷണം ഉറപ്പാക്കുകയുമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇതിലൂടെ മൃഗങ്ങൾ കാടിറങ്ങുന്നത് തടയാൻ കഴിയുമെന്നും പ്രതീക്ഷിക്കുന്നു. അവധിക്കാല പ്രവർത്തനമായി കുട്ടികൾ വീട്ടിലിരുന്നും വിത്തുപന്തുകൾ തയ്യാറാക്കും.

പുളിമരങ്ങളെ സംരക്ഷിക്കാനുള്ള പദ്ധതിയായിരുന്നു മറ്റൊരു ശ്രദ്ധേയ പ്രവർത്തനം. കേരളത്തിൽ പുളിമരങ്ങൾ കുറയുന്നു എന്നൊരു വാർത്തയിൽ നിന്നാണ് ഈ പദ്ധതിയുണ്ടായത്. ഇതിനായി തമിഴ്‌നാട്ടിൽ നിന്ന് പുളിങ്കുരു വാങ്ങിക്കൊണ്ടു വന്നു. ഒന്നിൽ 30 എണ്ണമെന്ന ക്രമത്തിൽ 500 പുളിങ്കുരുക്കിഴികൾ കെട്ടി വിദ്യാർഥികൾക്ക് വിതരണം ചെയ്തു. സമീപത്തെ വീടുകളിൽ ഉൾപ്പടെ കുട്ടികൾ വിത്തുകൾ നൽകി. കിളിർത്ത് വന്ന പുളിമര തൈകൾ കുട്ടികൾ ഇപ്പോഴും നിരീക്ഷിക്കുന്നുണ്ട്.

പൂച്ചെടിയും പച്ചക്കറിയും നെല്ലും ഔഷധച്ചെടികളുമൊക്കെ സ്‌കൂൾ കൊമ്പൗണ്ടിൽ കൃഷി ചെയ്തിട്ടുണ്ട്. ഒപ്പം മുന്തിരിയും. ബഡ്ഡിങ്, ഹൈഡ്രോപോണിക്‌സ്, കൊക്കഡാമ തുടങ്ങിയ കൃഷി രീതികൾ കുട്ടികളെ പരിചയപ്പെടുത്തി.

പ്ലാസ്റ്റിക്മാലിന്യ ശേഖരണവും അവ വേർതിരിച്ച്  ഹരിതകർമ സേനയ്ക്ക് എത്തിക്കുന്നതും ഉൾപ്പെടയുള്ള പ്രവർത്തനങ്ങളും നടത്തുന്നുണ്ട്. 400-ൽ അധികം തുണി സഞ്ചികൾ നിർമിച്ച് സൗജന്യമായി വിതരണം ചെയ്തു.

ലഹരി വിരുദ്ധ പ്രവർത്തനങ്ങളിലും ഇവിടുത്തെ കുട്ടികൾ മുൻപന്തിയിലുണ്ട്. ലഹരിക്കെതിരെ മുഖംമൂടി അണിയൽ, തെരുവുനാടകം, ഫ്‌ളാഷ് മോബ് തുടങ്ങിയവ സംഘടിപ്പിച്ചു. സീഡ് പോലീസിനെയും സജ്ജമാക്കിയിട്ടുണ്ട്. തങ്ങളുടെ സഹപാഠികൾ എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകളോ പ്രശ്‌നങ്ങളോ നേരിടുന്നുണ്ടോ എന്ന് കണ്ടെത്താനും അവ പരിഹരിക്കുവാനും 'തനിച്ചല്ല' പദ്ധതിയും നടപ്പാക്കി.

അധ്യാപക കോ-ഓർഡിനേറ്റർമാരായ ജിജാമോൾ അബ്രഹാം, മേരി ജോസഫ്, പ്രഥമാധ്യാപിക വിൻസി സെബാസ്റ്റ്യൻ എന്നിവരാണ് കുട്ടികൾക്ക് എല്ലാ പിന്തുണയും നൽകി പുരസ്‌കാര നേട്ടത്തിലേക്ക് കൈപിടിച്ച് നടത്തിയത്.




പോത്തിൻകണ്ടം എസ്എൻയുപി സ്‌കൂൾ

ശ്രേഷ്ഠ ഹരിത വിദ്യാലയം



തൊടുപുഴ: സീഡ് ക്ലബ്ബിലൂടെ പരിസ്ഥിതി സംരക്ഷണത്തിന്റെയും സമൂഹനന്മയുടെയും ബാലപാഠങ്ങൾ കുട്ടികൾക്ക് പകർന്നു നൽകിയ സ്‌കൂളുകൾ പുരസ്‌കാരത്തിളക്കം.

ഇടുക്കി റവന്യൂ ജില്ലയിൽ ഒന്നാമത് എത്തിയ പോത്തിൻകണ്ടം  എസ്എൻയുപി സ്‌കൂൾ ശ്രേഷ്ഠ ഹരിത വിദ്യാലയം പുരസ്‌കാരത്തിന് അർഹരായി. 25000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് സമ്മാനം.

വിദ്യാഭ്യാസജില്ലാതലത്തിൽ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനത്തെത്തുന്നവർക്ക് 15,000, 10,000, 5,000 രൂപയും ഹരിത മുകുളം അവാർഡിന് 5,000 രൂപയും വിദ്യാഭ്യാസ ജില്ലാതലത്തിൽ മികച്ച സീഡ് അധ്യാപക കോ-ഓർഡിനേറ്റർമാർക്ക് 5,000 രൂപയും പ്രശസ്തിപത്രവും ലഭിക്കും. മികച്ച ലഹരി വിരുദ്ധ പ്രവർത്തങ്ങൾ നടത്തുന്ന സ്‌കൂളുകൾ, പഴയ കതിർ പുതിയ കൈകളിൽ, എന്റെ നാടിന്റെ പൈതൃകം തുടങ്ങിയ പ്രവർത്തനത്തിൽ ജില്ലാ തലത്തിൽ മികച്ച പ്രകടനം കാഴ്ച വച്ച സ്‌കൂളുകൾക്ക് ക്യാഷ് അവാർഡും പ്രശസ്തി പത്രവും നൽകും.

ജെം ഓഫ് സീഡ്, സീഡ് റിപ്പോർട്ടർ പുരസ്‌കാരം നേടുന്ന വിദ്യാർത്ഥികൾക്ക് പ്രശംസാ പത്രം സമ്മാനിക്കും.




മറ്റു പുരസ്‌കാരങ്ങൾ ഇങ്ങനെ:




കട്ടപ്പന വിദ്യാഭ്യാസ ജില്ല



ഹരിതവിദ്യാലയം ജേതാക്കൾ

1. കെഇയുപിഎസ്, പുളിയൻമല

2. എംഇഎസ്എച്ച്എസ്എസ്, വണ്ടൻമേട്

3. ഹോളി ക്വീൻസ് യുപിഎസ്, രാജകുമാരി



ഹരിത ജ്യോതി പ്രശംസാപത്രം


ജിഎച്ച്എസ്, തങ്കമണി

സെയ്ന്റ് സെബാസ്റ്റ്യൻസ് യുപിഎസ്, നെടുങ്കണ്ടം

ജിയുപിഎസ്, പഴയവിടുതി

അമൽജ്യോതി സ്‌പെഷ്യൽ സ്‌കൂൾ, പൈനാവ്

സെയ്ന്റ് തോമസ് എച്ച്എസ്എസ്, തങ്കമണി



ജെം ഓഫ് സീഡ്

ഡെറിൻ ആന്റണി (എസ്ജെഎച്ച്എസ്, വെള്ളയാംകുടി)



മികച്ച അധ്യാപക കോഓർഡിനേറ്റർ

ലീന വർഗീസ് (കെഇയുപിഎസ്, പുളിയൻമല)





തൊടുപുഴ വിദ്യാഭ്യാസ ജില്ല


ഹരിതവിദ്യാലയ പുരസ്‌കാര ജേതാക്കൾ

1. സെയ്ന്റ് സെബാസ്റ്റ്യൻസ് എച്ച്എസ് തൊടുപുഴ

2. എസ്എൻസിഎംഎൽപിഎസ്, നെയ്യശ്ശേരി

3. സെയ്ന്റ് ജോർജ് യുപി സ്‌കൂൾ, മൂലമറ്റം



ഹരിത ജ്യോതി പ്രശംസാപത്രം



ജിയുപിഎസ്, നെടുമറ്റം

ജിവിഎച്ച്എസ്എസ്, മൂലമറ്റം

എംകെഎൻഎംഎച്ച്എസ്എസ്, കുമാരമംഗലം

സെയ്ന്റ് തോമസ് യുപിഎസ്, പൈങ്കുളം

പ്രതീക്ഷാഭവൻ സ്‌പെഷ്യൽ സ്‌കൂൾ, തൊടുപുഴ

കാർമൽ ജ്യോതി സ്‌പെഷ്യൽ സ്‌കൂൾ, മച്ചിപ്ലാവ്

റവ. ഫാദർ ടിസിഎംഎംയുപിഎസ്, മുളപ്പുറം



ജെം ഓഫ് സീഡ്

ജിതിൻ ബിനോയ് (എസ്ജിയുപിഎസ് മൂലമറ്റം)



മികച്ച അധ്യാപക കോഓർഡിനേറ്റർ

ജാസ്മിൻ ജോസ് (സെയ്ന്റ് ജോർജ് യുപിഎസ് മൂലമറ്റം)




ഹരിത മുകുളം അവാർഡ്

സെയ്ന്റ്  മേരീസ് എൽപിഎസ് കാളിയാർ

എസ് എൻ എൽപിഎസ്, കൂട്ടാർ



ഹരിത മുകുളം പ്രശംസാപത്രം


ബിടിഎംഎൽപിഎസ്, കുമ്പംകല്ല്

എൻഎസ്എസ്ജിഎൽപിഎസ്, ചിറ്റൂർ

തുല്യോദയ എൽപി സ്‌കൂൾ, മഴുവടി

സെയ്ന്റ് ജോസഫ് എൽപി സ്‌കൂൾ, തൊമ്മൻകുത്ത്

ജിഎൻഎൽപിഎസ്, കുടയത്തൂർ

സെയ്ന്റ് മേരീസ് എൽപിഎസ്, കാഞ്ചിയാർ





മികച്ച ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയ സ്‌കൂളുകൾ.

ജിവിഎച്ച്എസ്എസ്, മൂലമറ്റം

സെയ്ന്റ് തോമസ് എച്ച്എസ്എസ് തങ്കമണി

എംഇഎസ്എച്ച്എസ്എസ്, വണ്ടൻമേട്

ഹോളി ക്വീൻസ് യുപിഎസ്, രാജകുമാരി.



മികച്ച സീഡ് റിപ്പോർട്ടർ

ഏബൽ റെജി (സെയ്ന്റ് തോമസ് എച്ച്എസ്എസ്, ഇരട്ടയാർ)



എന്റെ നാടിന്റെ പൈതൃകം അവാർഡുകൾ

എസ്എൻയുപിഎസ്, പോത്തിൻകണ്ടം

സെയ്ന്റ് സെബാസ്റ്റ്യൻസ് യു പി എസ്, നെടുങ്കണ്ടം



പഴയ കതിർ പുതിയ കൈകളിൽ അവാർഡുകൾ

എസ്എൻയുപിഎസ്, പോത്തിൻകണ്ടം

എസ്എൻസിഎംഎൽപിഎസ്, നെയ്യശ്ശേരി

April 24
12:53 2025

Write a Comment