SEED News

മാവേലിക്കര വിദ്യാഭ്യാസ ജില്ല മാതൃഭൂമി സീഡ് പ്രവർത്തനങ്ങൾക്ക് ഉജ്ജ്വല തുടക്കം

മാതൃഭൂമി സീഡ് പുതിയ അധ്യയനവർഷത്തെ പ്രവർത്തനങ്ങൾക്ക് ഗംഭീരതുടക്കം. ജില്ലയിലെ നാല് വിദ്യാഭ്യാസജില്ലകളിലും പ്രമുഖർ ഉദ്ഘാടനം നടത്തി. പരിസ്ഥിതി സന്ദേശവും നാട്ടുമാവിൻതൈ നടലും വിദ്യാഭ്യാസ ജില്ലാതലത്തിൽ ജെം ഓഫ് സീഡായി തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളാണ് നിർവഹിച്ചത്.

ചെങ്ങന്നൂര്: മാതൃഭൂമി സീഡ് മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ പ്രവർത്തനങ്ങൾക്ക് തുടക്കമായി. പാണ്ടനാട് സ്വാമി വിവേകാനന്ദ ഹയര് സെക്കന്ഡറി സ്കൂളില് നടന്ന ചടങ്ങ് കെ.കെ. രാമചന്ദ്രന്നായര് എം.എല്.എ. ഉദ്ഘാടനം ചെയ്തു. മാതൃഭൂമി ചീഫ് റിപ്പോര്ട്ടര് എസ്.ഡി. വേണുകുമാര് ആധ്യക്ഷ്യം വഹിച്ചു. 
ജെം ഓഫ് സീഡ് ആദിത്യന് വി.കുമാര് സ്കൂള് വളപ്പില് നാട്ടുമാവിന് തൈ നട്ടു. സ്കൂള് പ്രിന്സിപ്പല് എം.സി. അംബികാകുമാരി, ബ്ലോക്ക് പഞ്ചായത്ത് അംഗം ജി. കൃഷ്ണകുമാര്, പഞ്ചായത്ത് അംഗം എം.എസ്. രാധാകൃഷ്ണന്, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര് കെ. ബിന്ദു, സ്കൂള് മാനേജര് വി.എസ്. ഉണ്ണികൃഷ്ണപിള്ള, ഫെഡറല് ബാങ്ക് അസിസ്റ്റന്റ് മാനേജര് എന്. ആനന്ദ്, ഡോ. കെ. അനില്കുമാര്, പി.കൃഷ്ണകുമാര്, പി. ജയശ്രീ തുടങ്ങിയവര് പ്രസംഗിച്ചു. സീഡ് കോ ഓര്ഡിനേറ്റര് ആര്. രാജേഷ്കുമാര് നേതൃത്വം നല്കി. 

അതിഥികളെ സ്വീകരിക്കാന് വിത്തുപേന 
 സീഡ് പ്രവര്ത്തനോദ്ഘാടനത്തിന് എത്തിയ എം.എല്.എ. അടക്കമുള്ളവരെ സ്വീകരിച്ചത്  വിത്തുപേന നല്കി. പേപ്പര്കൊണ്ട് നിര്മിച്ച പേനയ്ക്കുള്ളില് പയര്, പാവല് തുടങ്ങിയവയുടെ വിത്തും ഉണ്ട്. 
എഴുതിത്തീര്ന്ന് വലിച്ചെറിഞ്ഞാലും മണ്ണില് ലയിച്ച് ഈ വിത്തുകള് കിളിര്ക്കും. സീഡ് കോ ഓര്ഡിനേറ്റര് ആര്. രാജേഷ്കുമാറാണ് പേന തയ്യാറാക്കിയത്. അടുത്ത ആഴ്ചയോടെ കടലാസ് പേന നിര്മാണത്തില് കുട്ടികള്ക്ക് പരിശീലനം നല്കുമെന്ന് അദ്ദേഹം പറഞ്ഞു. 

കൗതുകമായി ഔഷധസസ്യ പ്രദര്ശനം 
ചടങ്ങിന്റെ ഭാഗമായി സ്കൂളില് ഹരിതം സീഡ് ക്ലബ്ബ് ഒരുക്കിയ ഔഷധസസ്യ പ്രദര്ശനം കൗതുകമായി. പുതിന, ചങ്ങലംപരണ്ട, കരിനൊച്ചി, ബ്രഹ്മി, വിവിധ തരം തുളസി, മഞ്ഞള് ഇനങ്ങള് തുടങ്ങി നൂറില്പ്പരം ഔഷധസസ്യങ്ങള് പ്രദര്ശനത്തില് നിരന്നു. ഏതൊക്കെ രോഗങ്ങള്ക്കാണ് ഇവ ഉപയോഗിക്കുന്നത് എന്ന ലഘുവിവരണം അടങ്ങിയ കുറിപ്പും ഒപ്പം പ്രദര്ശിപ്പിച്ചു. 

June 08
12:53 2017

Write a Comment

Related News