SEED News

ചേര്ത്തല വിദ്യാഭ്യാസ ജില്ല മാതൃഭൂമി സീഡ് പ്രവർത്തനങ്ങൾക്ക് ഉജ്ജ്വല തുടക്കം

 ചേര്ത്തല: ചേര്ത്തല വിദ്യാഭ്യാസ ജില്ലയിലെ സീഡ്  പ്രവര്ത്തനോദ്ഘാടനം കവിയും ഗാനരചയിതാവുമായ വയലാര് ശരത്ചന്ദ്രവര്മ്മ നിര്വഹിച്ചു. തൈക്കാട്ടുശ്ശേരി നടുഭാഗം എം.ഡി.യു.പി. സ്കൂളില് നടന്ന ചടങ്ങില്  ജെം ഓഫ് സീഡ് നവനീത എസ്. പരിസ്ഥിതിസന്ദശം നല്കി നാട്ടുമാവിന്തൈ നട്ടു. സ്കൂള് മാനേജര് കെ.ആര്.അപ്പുക്കുട്ടന്നായര് അധ്യക്ഷനായി. ഹരിതകേരളം സ്റ്റേറ്റ് റിസോഴ്സ് പേഴ്സണ് ആര്.വേണുഗോപാല് മുഖ്യപ്രഭാഷണം നടത്തി.
സ്കൂള് ഹെഡ്മിസ്ട്രസ് പി.കെ.പ്രഭ, തൈക്കാട്ടുശ്ശേരി ഗ്രാമപ്പഞ്ചായത്തംഗം ബിജിമോള് സാജന്, പാണാവള്ളി കൃഷി അസിസ്റ്റന്ഡ് ഡയറക്ടര് ലീലാകൃഷ്ണന്, തുറവൂര് എ.ഇ.ഒ. ടി.പി.ഉദയകുമാരി, പി.ടി.എ. പ്രസിഡന്റ് വിനോദ് കുമാര്, ഫെഡറല് ബാങ്ക് ചേര്ത്തല ചീഫ് മാനേജര് വര്ഗീസ് ജോണ്, മാതൃഭൂമി സീഡ് ചേര്ത്തല എസ്.പി.ഒ.സി. കെ.യു. ശ്രീകാന്ത് തുടങ്ങിയവര് പങ്കെടുത്തു.   

 ഉദ്ഘാടനവേദിയിൽ  കവിതവിരിഞ്ഞു: 
വയലാർ ശരത്ചന്ദ്രവർമ സ്വന്തംകവിത മനോഹരമായി വേദിയിൽ അലപിച്ചാണ് ഉദ്ഘാടനം നിർവഹിച്ചത്.
സീഡുനല്കിടുന്ന മാന്തൈ നട്ടിടാം
മാതൃഭൂമിതന് മടിയില് വളര്ത്തിടാം
നാടുനീളെയും മാന്തളിര്തീര്ത്തിടാം
നാളെ നാമൊത്തു മാമ്പഴം ചീമ്പിടാം
എന്ന കവിതയാണ് അദ്ദേഹം ആലപിച്ചത്.

June 08
12:53 2017

Write a Comment

Related News