environmental News

ഹിമപ്പുലികള്‍ ഒന്നല്ല മൂന്നുവര്‍ഗം

അഫ്ഘാനിസ്താന്‍, ഭൂട്ടാന്‍, ചൈന, ഇന്ത്യ, കസാഖ്‌സ്താന്‍, കിര്‍ഗിസ്താന്‍, മംഗോളിയ, നേപ്പാള്‍, പാക്കിസ്താന്‍, റഷ്യ, താജിക്കിസ്താന്‍, ഉസ്‌ബെക്കിസ്താന്‍ എന്നീ പന്ത്രണ്ട് രാജ്യങ്ങളിലായി പതിനാറ്് ലക്ഷം സ്‌ക്വയര്‍ കിലോമീറ്റര്‍ ചുറ്റളവില്‍ വസിക്കുന്ന മൃഗമാണ് 'ഹിമപ്പുലികള്‍' (nsow leopard). അതീവ ശൈത്യമുള്ള മേഖലകളിലാണ് ഇവയുടെ വാസം. സാധാരണ മനുഷ്യര്‍ക്ക് അപ്രാപ്യമായ മേഖലകളില്‍ കാണപ്പെടുന്നതിനാല്‍ ഇവയെക്കുറിച്ചുള്ള പഠനങ്ങള്‍ കുറവാണ്. ഇതൊക്കെയാണെങ്കിലും ഇവയുടെ എണ്ണം കുറയുകയാണ് ചെയ്യുന്നത്. അതുകൊണ്ട് വംശനാശം നേരിടുന്ന ജീവികളില്‍ ഹിമപ്പുലികളുമുണ്ട്. ലോകത്ത് ഏഴായിരം എണ്ണമേ കാണാന്‍ സാധ്യതയുള്ളൂ എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 
ഈയിടെ പിറ്റസ്ബര്‍ഗ് യൂണിവേഴ്സിറ്റിയിലെ ഡോ. ജാന്‍ ഇ. ജനിക്കയുടെ നേതൃത്വത്തില്‍ ഹിമപ്പുലികളെ കുറിച്ച് ഒരു പഠനം നടന്നു. ഡി.എന്‍.എ. ടെസ്റ്റ് ഉള്‍പ്പെടെയുള്ള ഗവേഷണങ്ങളാണ് ആ സംഘം നടത്തിയത്. 
'panthera uncia' എന്ന വിഭാഗത്തിലാണ് ഹിമപ്പുലികള്‍ ഉള്ളത്. എന്നാല്‍, ഡോ. ജാന്‍ ഇവയെ മൂന്നായി തരംതിരിച്ചു. ഇതുവരെ ഒറ്റ വര്‍ഗമായിട്ടാണ് ഇവയെ കണ്ടിരുന്നത്. വടക്കന്‍ മേഖലയിലുള്ളവ (northern), മദ്ധ്യ മേഖലയിലുള്ളവ (central), പശ്ചിമ മേഖലയിലുള്ളവ (western)എന്നാണ് അവയെ ആദ്യം തരംതിരിച്ചത്. ഇവയുടെ പഠനത്തില്‍ നിന്നും കിട്ടുന്ന സൂചനകള്‍ പ്രകാരം ഹിമപ്പുലികളില്‍ മൂന്ന് ഉപ വിഭാഗങ്ങളുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്.ടിബറ്റന്‍ പീഠഭൂമിയിലെ കാലാവസ്ഥാ മാറ്റം കാരണം ഇവയുടെ വംശത്തില്‍ തന്നെ ധാരാളം മാറ്റം വന്നുവെന്നാണ് മറ്റൊരു സൂചന. 2020ന് മുമ്പായി കുറഞ്ഞത് ഒരു ആണും പെണ്ണും എന്ന നിലയില്‍ ഹിമപ്പുലികള്‍ക്കുള്ള നൂറ്് ആവാസ കേന്ദ്രങ്ങള്‍ സംരക്ഷിക്കാനുള്ള പദ്ധതി ഇപ്പോള്‍ തയ്യാറായിക്കഴിഞ്ഞു.

July 03
12:53 2017

Write a Comment