SEED News

പ്രകൃതിസംരക്ഷണദിനത്തിൽ കണ്ടൽച്ചെടികളെപ്പറ്റി പഠിക്കാൻ സ്കൂൾ കുട്ടികൾ

 
 പാണാവള്ളി എസ്.എൻ.ഡി.എസ്.വൈ. യു.പി.സ്കൂളിലെ
 കുട്ടികൾ കണ്ടൽച്ചെടികളുടെ വിത്തുകൾ ശേഖരിച്ചപ്പോൾ 
 പൂച്ചാക്കൽ: ലോക പ്രകൃതിസംരക്ഷണദിനത്തിൽ സ്കൂൾ കുട്ടികൾ കണ്ടൽക്കാടുകൾ സന്ദർശിക്കുകയും അവയുടെ വിത്തുകൾ ശേഖരിക്കുകയും ചെയ്തു. പാണാവള്ളി എസ്.എൻ.ഡി.എസ്.വൈ.യു.പി.സ്കൂളിലെ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് കുട്ടികൾ ജലാശയങ്ങളുടെ സംരക്ഷകരെ കാണാനെത്തിയത്. 
 ശേഖരിച്ച വിത്തുകൾ സ്കൂളിന് സമീപമുള്ള തോടുകൾക്കിരുവശങ്ങളിലുമായി നട്ടു. ബാക്കിയുണ്ടായിരുന്ന വിത്തുകൾ വീടുകളിൽ നടാൻ കൊണ്ടുപോകുകയും ചെയ്തു.
കണ്ടൽച്ചെടികൾ പ്രകൃതിയുടെ സംരക്ഷകരാകുന്നതെങ്ങനെയെന്നും അവയുടെ സവിശേഷതകളെക്കുറിച്ചും അധ്യാപകർ കുട്ടികളോട് വിവരിച്ചു.
 പ്രകൃതിസംരക്ഷണദിനവുമായി ബന്ധപ്പെട്ട് സമീപത്തുള്ള റോഡിന്റെ വശങ്ങളിൽ വൃക്ഷത്തൈകൾ നടുകയും പ്രതിജ്ഞ യെടുക്കുകയും ചെയ്തു. പ്രഥമാധ്യാപിക ജെ.ഷേർളി, കെ.എം.ശ്രീലത, സീഡ് കോ-ഓർഡിനേറ്റർ എസ്.സിനി, പി.സുനിൽ എന്നിവർ നേതൃത്വം നൽകി.

August 01
12:53 2017

Write a Comment

Related News