സീഡ് കുട്ടികൾ കണ്ടൽച്ചെടികൾ നട്ടു
ഇരിണാവ്: ഇരിണാവ് ഹിന്ദു എ.എല്‍.പി. സ്‌കൂള്‍ സീഡ് ക്ലബ്ബ് അംഗങ്ങള്‍ മടക്കര പുഴയോരത്ത് കണ്ടല്‍ച്ചെടികള്‍ നട്ടുപിടിപ്പിച്ചു. കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.വി.പ്രീത ഉദ്ഘാടനംചെയ്തു. മാതൃസമിതി പ്രസിഡന്റ് കെ.സുജില അധ്യക്ഷതവഹിച്ചു. പ്രഥമാധ്യാപിക കെ.എം.രേണുക, സ്‌കൂള്‍ ലീഡര്‍ അഫ്‌ന മുനീര്‍ എന്നിവര്‍ സംസാരിച്ചു.
August 04
12:53
2017