SEED News

മാവിൻതൈകൾ നട്ടു

പത്തിരിപ്പാല : അതിർക്കാട് മങ്കര വെസ്റ്റ് യു.പി. സ്കൂൾ വിദ്യാർഥികൾ മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായി മാവിൻതൈകൾ നട്ടു. ‘നാട്ടുമാവിൻചോട്ടിൽ’ പദ്ധതിയിൽ സ്കൂൾ സീഡ് ക്ലബ്ബ് അംഗങ്ങൾ വിവിധയിനം മാവിൻതൈകളാണ് നട്ടത്.
പേരൂർ കയ്പയിൽ ഭഗവതിക്ഷേത്ര മൈതാനിയിലും സ്കൂൾഗ്രൗണ്ടിലും കനാലരികിലും തൈകൾ വെച്ചു. സ്കൂൾ പി.ടി.എ. പ്രസിഡന്റ് എം. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. 
           സ്കൂൾ സീഡ് കോ-ഒാർഡിനേറ്റർ കെ.പി. കൃഷ്ണനുണ്ണി അധ്യക്ഷനായി. പ്രധാനാധ്യാപിക പി. സാവിത്രി, സ്റ്റാഫ് സെക്രട്ടറി എം. സേതുമാധവൻ, അധ്യാപകരായ ടി. വിജയലക്ഷ്മി, വി. രതി, വിദ്യാർഥി സീഡ് കൺവീനർ പി.വി. വിജേഷ്, ശ്രീരാഗ് കെ.ഉണ്ണി, പി. അജിത്, സുലൈമാൻ, ധനുഷ് എന്നിവർ സംസാരിച്ചു.

August 04
12:53 2017

Write a Comment

Related News