SEED News

തറുതലക്കുന്നിനെ തൊട്ടറിഞ്ഞ് സീഡ് ക്ലബ്ബിന്റെ പഠനയാത്ര

കൊപ്പം: സ്കൂളിനുചുറ്റുമുള്ള പ്രകൃതിയുടെ പച്ചപ്പിനെ തൊട്ടറിയാൻ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പഠനയാത്ര. മണ്ണേങ്ങോട് ഗ്രാമത്തിന്റെ പൈതൃകവും പച്ചപ്പും പുണർന്നുകിടക്കുന്ന തറുതലക്കുന്നിലേക്കായിരുന്നു മണ്ണേങ്ങോട് എ.യു.പി. സ്കൂളിലെ വിദ്യാർഥികൾ പഠനയാത്ര നടത്തിയത്. 
തറുതലക്കുന്നിന്റെ പ്രാധാന്യം മനസ്സിലാക്കാനും ഇവിടെ വളരുന്ന സസ്യലതാദികളെയും ജന്തുജാലങ്ങളെയും കുറിച്ച് മനസ്സിലാക്കാനും എത്തിയ  കുട്ടികൾ, കുന്നിനുമുകളിലെ പ്ലാസ്റ്റിക് മാലിന്യം നീക്കംചെയ്താണ് മടങ്ങിയത്.
സീഡ് കോ-ഓർഡിനേറ്റർ രവീന്ദ്രൻ, അധ്യാപകരായ എം. രേണുക, കെ. റൗഫ്, എം. ആനന്ദ്, പി. വിജയശ്രീ തുടങ്ങിയവർ നേതൃത്വം നൽകി. അടിവാരത്തുള്ള നാട്ടുകാരോടും കുട്ടികൾ കുന്നിനെക്കുറിച്ച് ചോദിച്ച് മനസ്സിലാക്കി.

August 04
12:53 2017

Write a Comment

Related News