environmental News

ആനദിനാചരണം, കരിക്കുടച്ച് കൊമ്പന്‍ ഉദ്ഘാടകനായി

മല്ലപ്പള്ളി: പാലക്കാത്തകിടി സെന്റ് മേരീസ് ഗവ.ഹൈസ്‌കൂള്‍ മാതൃഭൂമി സീഡ് യൂണിറ്റ് അന്താരാഷ്ട്ര ആനദിനാചരണം നടത്തിയപ്പോള്‍ ഉദ്ഘാടനം ചെയ്തത് ലക്ഷണമൊത്ത കൊമ്പന്‍.
കരിക്കുടച്ച് വാഴപ്പള്ളി മഹാദേവന്‍ ദിനാചരണത്തിന് തുടക്കം കുറിച്ചപ്പോള്‍ കുട്ടികള്‍ കരിമ്പും ശര്‍ക്കരയും പഴവും പനമ്പട്ടയുമായി ചുറ്റും കൂടി. വട്ടമിട്ടവര്‍ക്ക് തുമ്പിക്കൈ ഉയര്‍ത്തി സലാം നല്‍കാനും അവന്‍ മറന്നില്ല.കുന്നന്താനം ആനപ്രേമിസംഘത്തിന്റെ സഹകരണത്തോടെയായിരുന്നു പരിപാടി. നാട്ടുകാരായ ആനപാപ്പാന്മാര്‍ രാജശേഖരക്കൈമള്‍,ഉണ്ണികൃഷ്ണന്‍  നായര്‍,വി.ജി.മനോഹര്‍,സുരേഷ്‌കുമാര്‍ എന്നിവരെ സീഡ് കോ ഓര്‍ഡിനേറ്ററും പ്രഥമാധ്യാപികയുമായ ബി.സുനിലാദേവി പൊന്നാടയണിയിച്ച് ആദരിച്ചു.
പാപ്പാന്മാരുടെ പരിശീലകനായ ശിവരാമന്‍ നായര്‍ ആനയറിവുകള്‍ കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കി.ആനപ്രേമി സംഘം പ്രസിഡന്റ് ശ്രീക്കുട്ടന്റെ നേതൃത്വത്തില്‍ ആനയൂട്ട് നടത്തി. പരിസ്ഥിതി പ്രവര്‍ത്തകനായ ശാസ്താംകോട്ട സുഭാഷ് കൊണ്ടുവന്ന പനത്തൈ അയര്‍ലന്‍ഡില്‍നിന്നെത്തിയ നികിയുഗന്‍ എന്ന വനിത ഗജദിനത്തിന്റെ ഓര്‍മ്മയ്ക്കായി നട്ടു. ആന സംരക്ഷണത്തിന്റെ വിവിധ തലങ്ങള്‍ വ്യക്തമാക്കിയ ഡോക്യുമെന്ററിയും പ്രദര്‍ശിപ്പിച്ചു.
ജനപ്രതിനിധികളായ എസ്.വി.സുബിന്‍,ശ്രീരേഖ,റാണിബാബു,രാധാമണിയമ്മ,പി.ടി.സുഭാഷ് എന്നിവരും പി.ടി.എ.പ്രസിഡന്റ് വി.ജ്യോതിഷ് ബാബു,ശ്യാം കൃഷ്ണന്‍,രാജേഷ് ആലപ്പാട്ട്,ആവണി തുടങ്ങിയവരും പങ്കെടുത്തു.



August 17
12:53 2017

Write a Comment