നാട്ടുമാവിൻതൈകൾ നട്ടു
പാലക്കാട്: നഗരസഭയിലെ ഏറ്റവും വലിയ പൊതുശ്മശാനമായ മാട്ടുമന്ത ശ്മശാനത്തിന് സമീപം മുന്നൂറോളം തൈകൾ നട്ടു. പുനർജനി പരിസ്ഥിതി സംഘടനയും പാലക്കാട് പി.എം.ജി. സ്കൂൾ എൻ.എസ്.എസ്. യുണിറ്റും ചേർന്ന് മാതൃഭൂമി സീഡിന്റെ നാട്ടുമാഞ്ചോട്ടിൽ പദ്ധതിയുടെ ഭാഗമായാണ് നാട്ടുമാവിൻതൈകൾ നട്ടത്. നഗരസഭാ കൗൺസിലർ കെ. ഭവദാസ് ഉദ്ഘാടനം ചെയ്തു.
പുനർജനി പ്രസിഡന്റ് ദീപം സുരേഷ് അധ്യക്ഷതവഹിച്ചു. കൗൺസിലർ പ്രിയ വെങ്കിടേഷ്, എൻ.എസ്.എസ്. പ്രോഗ്രാം ഓഫിസർ ആശാരാജ്, കെ.എൻ. സഹീർ, പരിസ്ഥിതി പ്രവർത്തകൻ സതീഷ്, ഹരിദാസ് മച്ചിങ്ങൽ എന്നിവർ പ്രസംഗിച്ചു.
August 17
12:53
2017